ഗുവഹാട്ടി : ഒരു കിലോ തേയില വിറ്റ് പോയത് അമ്പിതിനായിരം രൂപക്ക്. മനോഹരി ഗോള്‍ഡ് ടീയാണ് ഇത്രയും വിലയില്‍ വിറ്റ് പോയത്. അസമിലെ തോട്ടത്തിലാണ് മനോഹരി ഗോള്‍ഡ് ടീ.
ഒരു പൊതു ലേലത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വിലക്ക് തേയിലാ വിറ്റ് പോകുന്നത്. കഴിഞ്ഞ കൊല്ലം ഇതേ തേയില വിറ്റ് പോയത് 39,001 രൂപയ്ക്കായിരുന്നു. എന്നാല്‍ ഗോള്‍ഡന്‍ നീഡില്‍ ഇനത്തില്‍ പെട്ട തേയിലാ കിലോ 40,000 രൂപക്ക് വിറ്റ് പോയപ്പോള്‍ ആ റെക്കോര്‍ഡും തകര്‍ന്നു. അരുണാചല്‍ പ്രദേശിലായിരുന്നു ഈ സംഭവം.
ഇക്കൊല്ലം അഞ്ച് കിലോ മനോഹരി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞുള്ളു എന്ന് ബ്രൂഗഡിലെ മനോഹരി തേയിലത്തോട്ടമുടമ രാജന് ലോഹ്യ പറഞ്ഞു. ഇക്കൊല്ലം കാലാവസ്ഥ പ്രതികൂലമായതിനാല്‍ തേയിലുടെ ഉല്‍പ്പാദനം പ്രായസമേറിയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കിലോ തേയിലയാണ് സൗരഭ് ടീ ട്രേഡേഴ്സിലെ മഹേശ്വരി എത്തിച്ചത്. ഇതില്‍ ഒരു കിലോ തേയിലയാണ് റെക്കോര്‍ഡ് വിലക്ക് വിറ്റ് പോയത്. സാധരണയായി ഇലകളില്‍ നിന്നുമാണ് തേയിലാ ഉല്‍പ്പാദിപ്പിക്കുന്നത്്. എന്നാല്‍ മനോഹരി ഉണ്ടാകുന്നത് ചെറിയ മുകുളങ്ങളില്‍ നിന്നുമാണ്. മെയ് ജൂണ്‍ മാസങ്ങളില്‍ നുള്ളിയെടുക്കുന്ന മുകുളങ്ങളാണ് തേയില ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്നത്്.






