തിരുവനന്തപുരം: കേരളത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസും ട്രഷറി വഴി ശമ്പള വിതരണവും നാളെമുതല്‍ പ്രാബല്യത്തില്‍. 12%,18% 28% ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്കാണ് സെസ്. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു ശതമാനത്തില്‍ താളെ ജി.എസ്.ടി നിരക്കുള്ള നിത്യോപക സാധനങ്ങള്‍ക്ക് സെസ് ബാധകമല്ല.
അരി, ഉപ്പ്, പഞ്ചസാര, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി അഞ്ച് ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുകള്‍ ബാധകമായ നിത്യോപയോഗ സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റ് എന്നിവയ്ക്കും ജി.എസ്.ടിയ്ക്ക് പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല.
കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്, മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, സിമന്റ്, പെയിന്റ് തുടങ്ങിയവയ്ക്കെല്ലാം സെസ് വരുന്നതോടെ വില കൂടും. സ്വര്‍ണത്തിനും വെള്ളിക്കും കാല് ശതമാനമാണ് സെസ്. നാളെ മുതല്‍ രണ്ടു വര്‍ഷത്തേയ്ക്കാണ് സെസ്. ഇത് വഴി 1200 കോടി രൂപ കിട്ടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
അഞ്ചരലക്ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ ഒന്നരക്ഷം പേരാണ് ട്രഷറിയില്‍ ശമ്പളം നിലനിര്‍ത്താന്‍ താല്പര്യം അറിയിച്ചത്. 48 വകുപ്പുകളില്‍ നാളെ മുതലും ബാക്കി സെപ്റ്റംബര്‍ 1 മുതലും നടപ്പാക്കും. ശമ്പളം ബാങ്കില്‍ നിന്നും കൈപ്പറ്റാന്‍ തീരുമാനിച്ചവര്‍ക്ക് ആദ്യം ട്രഷറി അക്കൗണ്ടി നിക്ഷേപിച്ച ശേഷം അപ്പോള്‍ത്തന്നെ ബാങ്കിലേക്ക് മാറ്റി നല്‍കും.

Comments