
കോഴിക്കോട്: സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ തുടരുന്ന സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ആരോഗ്യ സര്‍വകലാശാല ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.






