
'മമ്മാലി എന്ന ഇന്ത്യക്കാരന്' എന്ന സിനിമയ്ക്ക് ലഭിച്ച വരുമാനത്തിന്റെ പകുതി തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ തിരക്കഥാകൃത്ത് റഫീക്ക് മംഗലശേരി ഫെയ്സ്ബുക്കിലുടെയാണ് ഇക്കാര്യം പങ്കുവെച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയമുള്ളവരേ .... ഏറെ അഭിമാനത്തോടെ പറയട്ടെ ...
ഞാനാദ്യമായ് സ്ക്രിപ്പ്റ്റ് എഴുതിയ
#മമ്മാലിഎന്നഇന്ത്യക്കാരൻ എന്ന സിനിമയ്ക്ക് ഇതുവരെ ലഭിച്ച കളക്ഷന്റെ 50 ശതമാനം തുക
#മുഖ്യമന്ത്രിയുടെ #ദുരിതാശ്വാസനിധിയിലേക്ക് നൽകിയ വിവരം സന്തോഷത്തോടെയും
അഭിമാനത്തോടെയും അറിയിക്കട്ടെ ....!
സമാന്തര സിനിമയായ #മമ്മാലി വിരലിലെണ്ണാവുന്ന തിയേറ്ററുകളിലൂടെ നേടിയ കളക്ഷൻ വളരെ ചെറുതാണെങ്കിലും ,
ഈ പ്രവൃത്തി മറ്റുള്ളവർക്കു കൂടി പ്രചോദനമാവട്ടെ ....!
മാതൃകാപരമായ ഈ പ്രവർത്തനത്തിന് തയ്യാറായ നിർമ്മാതാവ് #കാർത്തിക് കെ നഗരത്തിന് അഭിവാദ്യങ്ങൾ ......!






