
തൃശ്ശൂര്‍ : ചെറുമകന് വയോധികയെ ശ്വസം മുട്ടിച്ച് കൊന്നു. തൃശ്ശൂര്‍ കൊരട്ടിയ്ക്ക് സമീപം മാമ്പ്രയിലാണ് സംഭവം. മാമ്പ്ര സ്വദേശി സാവിത്ര (70) ആണ് കൊല്ലപ്പെട്ടത്. വയോധികയുടെ കഴുത്തില്‍ കിടക്കുന്ന ആഭരണത്തിനായിട്ടാണ് കൊലപ്പെടുത്തിയത്. മൂന്ന് പവന്റെ മാല തട്ടിയെടുത്ത് അത് പണയപ്പെടുത്തി നാടുവിടാന്‍ ഒരുങ്ങിയ ചെറുമകന് പ്രശാന്തിനെ പോലീസ് പിടികൂടി.
ബസ് കണ്ടക്ടറാണ് പിടിയിലായ പ്രശാന്ത്. മാല മാമ്പ്രയിലുള്ള പണമിടപാട് സ്ഥാപനത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.






