
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഭരണാനുമതി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നുമായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം. പദ്ധതികള്‍ക്ക് ഭരണാനുമതി നല്കുന്ന ജോലി മാത്രമാണ് മന്ത്രിക്കുള്ളു. പിന്നാലെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ മന്ത്രിയുടെ ശ്രദ്ധയഇലപ്പെടുത്തുകയോ പരാതി ലഭിക്കുകയോ വേണം. എന്നാല്‍ ഇതൊന്നും പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും അദേഹം പറഞ്ഞു.
പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിന്റെ ഭാഗമായി മുന്‍ പൊതുമരാമത്ത് മന്ത്രിയേയും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ അമിതലാഭം ഉണ്ടാക്കുന്നതിനായി അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.






