
ഇന്ത്യയില്‍ ഏഴാംതലമുറ 3 സീരീസ് വാഹനവുമായി ബിഎംഡബ്ല്യു. 41.40 ലക്ഷം രൂപ മുതല്‍ 47.90 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 5, 7 സീരീസിലുള്ള ബിഎംഡബ്ല്യുവിന്റെ ക്ലസ്റ്റര്‍ ആര്‍ക്കിടെക്ച്ചര്‍ (CLAR) അടിസ്ഥാനമാക്കിയാണ് പുതുതലമുറ 3 സീരീസ്.
ആല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, മിനറല്‍ ഗ്രേ, മെഡിറ്ററേറിയന്‍ ബ്ലൂ എന്നീ നാല് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. 330i, 320d എന്നീ രണ്ട് വകഭേദങ്ങളില്‍ പുതിയ 3 സീരീസ് ഇന്ത്യയില്‍ ലഭ്യമാകും.
സ്പോര്‍ട്ട്, ലക്ഷ്വറി ലൈന്‍ എന്നീ രണ്ട് പതിപ്പുകള്‍ 320d ക്കുണ്ട്. എം സ്പോര്‍ട്ട് പതിപ്പിലാണ് 330i ലഭ്യമാവുക. 255 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് 330i പതിപ്പിലുള്ളത്. 188 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് 320d 3 സീരിസിലുള്ളത്.
രണ്ടിലും 8 സ്പീഡ് സ്റ്റെപ്പ്ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന് ഓപ്ഷന്. പ്രീമിയം രൂപത്തിനൊപ്പം പുതിയ ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്ലാമ്പ്, പുതുക്കിപ്പണിത ഗ്രില്‍, മുന്നിലെയും പിന്നിലെയും പരിഷ്കരിച്ച ബംബര്‍, എല്‍ഇഡി ഫോഗ് ലാമ്പ്, എല്‍ രൂപത്തിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവയാണ് പുതിയ 3 സീരിസിന്റെ പുറംമോടിയിലെ മാറ്റങ്ങള്‍.
ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ളതാണ് 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. 12.3 ഇഞ്ചാണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷനിലാണ് സ്റ്റിയറിങ് വീല്‍.
ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ്, റെയിന്‍ സെന്‍സിങ് വൈപ്പര്‍, ഇലക്ട്രോണിക് സണ്‍റൂഫ്, റിയര്‍വ്യൂ ക്യാമറയോടെയുള്ള പാര്‍ക്കിങ് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചേഴ്സ് 3 സീരിസിലുണ്ട്. മുന്‍മോഡലിനെക്കാള്‍ 76 എംഎം നീളവും 16 എംഎം വീതിയും 1 എംഎം ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. 41 എംഎം വീല്‍ബേസും കൂടുതലാണ്.






