
വിവിധ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ ഓഎസ് പതിപ്പുകള്‍ക്ക് മധുരപലഹാരങ്ങളുടെ പേര് ചേര്‍ത്താണ് ഗൂഗിള്‍ പേരിട്ടിരുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡിന്റെ പത്താം പതിപ്പില്‍ ഈ രീതി നിർത്തലാക്കുകയാണ്. ലോലിപോപ്പും, മാര്ഷമെലോയും ഒടുവില്‍ ആന്‍ഡ്രോയിഡ് പൈയും പുറത്തിറക്കി.
റിപ്പോർട്ട് പ്രകാരം ആന്‍ഡ്രോയിഡ് 10 എന്ന് മാത്രമേ ഇനി ഓഎസിനെ വിളിക്കൂ. ഇനിയുള്ള ആന്‍ഡ്രോയിഡ് പതിപ്പുകള്‍ക്ക് ആപ്പിളിന്റെ ഐഒഎസ് മാതൃകയില്‍ ആന്‍ഡ്രോയിഡ് 11, ആന്‍ഡ്രോയിഡ് 12 എന്നിങ്ങനെ അക്കങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പേരിടുക.
ഇതോടൊപ്പം ആന്‍ഡ്രോയിഡ് ഓഎസിന്റെ ലോഗോയും മാറ്റി. android എന്ന പേരും പഴയ ലോഗോ ആയ പച്ച റോബോട്ടിന്റെ തല ഭാഗവും ചേരുന്നതാണ് പുതിയ ലോഗോ. പച്ചനിറത്തില്‍ ആന്‍ഡ്രോയിഡ് എന്ന് എഴുതിയിരുന്നത് ഇപ്പോൾ കറുപ്പ് നിറത്തിലേക്ക് മാറ്റി.
മധുരപലഹാരങ്ങളുടെ പേരുകള്‍ ആണ് ആന്‍ഡ്രോയിഡിന് നല്‍കിയിരുന്നത്. എന്നാൽ, ആഗോള വിപണിയില്‍ എല്ലാവര്ക്കും ഇത് മനസിലാകുന്നില്ല എന്നതാണ് പേരിടല്‍ രീതിയ്ക്ക് ഗൂഗിള്‍ മാറ്റം വരുത്താന്‍ കാരണം.
പലഹാരങ്ങളുടെ പേര് കാരണം തന്റെ ഫോണിലുള്ള ആന്‍ഡ്രോയിഡ് പതിപ്പ് പുതിയതാണോ പഴയതാണോ എന്ന് തിരിച്ചറിയാന്‍ പല ഉപയോക്താക്കള്‍ക്കും സാധിച്ചിരുന്നില്ല.






