
സ്റ്റോക്ക്ഹോം( സ്വീഡന്): ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോയുടെ മുതലയുടെ ആക്രമണമേറ്റയാള് പരിക്കേറ്റ് ആശുപത്രിയില്‍. സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ സ്കാന്സണ് അക്വേറിയത്തിനു സമീപം നടന്ന സ്വകാര്യ പാര്‍ട്ടിക്കിടെയാണ് അപകടമേറ്റത്. സുരക്ഷാ ഗ്ലാസില്‍ തെറ്റായ സ്ഥലത്താണ് പരിക്കേറ്റയാള്‍ കൈ പിടിച്ചിരുന്നതെന്നും, ആസമയത്താണ് ക്യൂബന്‍ മുതലയുടെ കടിയേറ്റതെന്നും പോലീസ് അറിയിച്ചു.
ആഘോഷ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് മുതലയുടെ കടിയേല്‍ക്കുന്നത്. അദേഹത്തിന്റെ പുറകിലായി സുരക്ഷിത ഗ്ലാസിന്റെ അപ്പുറത്തായിരുന്നു ക്യൂബന്‍ മുതലകള്‍. പ്രസംഗിക്കുന്നതിനിടെ സുരക്ഷിത ഗ്ലാസില്‍ തെറ്റായ ഇടത്ത് ഇദേഹം കൈ പിടിച്ചതിനിടെ മുതല കടിക്കുകയായിരുന്നുവെന്ന് അക്വേറിയത്തിന്റെ ചുമതലയുള്ള ജോനാസ് വാള്‍സ്റ്റോം വ്യക്തമാക്കി. അപകടം ഏറ്റെതിനു പിന്നാലെ ആളെ ആശുപത്രിയിലെത്തിച്ചു.
സ്കാന്സണ് അക്വേറിയത്തില്‍ രണ്ടു ക്യൂബന്‍ മുതലകളാണുള്ളത്. കാസ്ട്രോ ഹിലരി എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. 1970 ല്‍ റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ ക്ളാഡിമര് ഷട്ടലോവിനു ഫിഡല്‍ കാസ്ട്രോ സമ്മാനിച്ചതാണ് ഇവയെ. 1981 ല്‍ മോക്കോയിലെ സൂവില്‍ നിന്നാണ് അക്വേറിയത്തിലേക്ക് ഇവയെ എത്തിച്ചത്. ക്യൂബന്‍ മുതലുകള്‍ താരതമ്യേനേ ഏറ്റവും അക്രമകാരികളാണ്.






