
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമികുംഭകോണത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ കോടതി വിധി സ്വാഗതം ചെയ്യുന്നതായി സഭാ സുതാര്യ സമിതി (എ.എം.ടി) ഈ കോടതി വിധി ആലഞ്ചേരിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്.
14കേസുകളില്‍ ഒന്നാം പ്രതിയും മൂന്നു കേസുകളില്‍ എഫ്.ഐ.ആര് നിലവിലുണ്ടായിട്ടും സിറോ മലബാര്‍ സഭ മേജര്‍ അര്‍ച്ചബിഷപ് സ്ഥാനത്തു തുടരുന്ന കര്‍ദിനാള്‍ ആലഞ്ചേരി ഉടന്‍ രാജിവക്കണമെന്ന് എ.എം.ടി ആവശ്യപ്പെട്ടു.
വിധി മറ്റു മെത്രാന്മാരുടെ കണ്ണു തുറപ്പിക്കുന്നതാണെന്നും സിനഡില്‍ ആരോപണ വിധേയന് ആധ്യക്ഷ്യം വഹിക്കുന്നത് വിരോധാഭാസമാണെന്ന് എ.എം.ടി ആരോപിച്ചു.
കോടതി വിധി അവഹേളിക്കുന്ന രീതിയില്‍ സംസാരിക്കുകയും, വിധി പറഞ്ഞ ജഡ്ജിയെ അപമാനിക്കുന്ന രീതിയില്‍ തീവ്രവാദ ബന്ധങ്ങള്‍ വരെ ആരോപിച്ച ബിനു ചാക്കോ എന്നയാള്‍ക്ക് എതിരെ കോടതി സ്വമധേയ കേസ് എടുക്കണമെന്നും എ.എം.ടി പ്രസിഡന്റ് മാത്യു കാരോണ്ടുകടവില്‍, ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, വക്താവ് ഷൈജു ആന്റണി, ജെക്സ് നെറ്റിക്കാടന്, ലോനപ്പന് കൊനുപറമ്പന്, മാര്ട്ടിന് പയ്യപ്പിള്ളി, പാപ്പച്ചന് ആത്തപ്പിള്ളി എന്നിവര്‍ ആവശ്യപ്പെട്ടു.






