
ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമിഴ് ചിത്രമായ എന്നൈ നോക്കി പായും തോട്ട യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ധനുഷ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മേഘ്നാ ആകാശാണ് നായികയായി വേഷമിടുന്നത്. ചിത്രം സെപ്റ്റംബര്‍ 6ന് ലോകമെമ്പാടും റിലീസ് ചെയ്യും.
ഗൗതം മേനോനാണ് ചിത്രത്തിന്റെ സംവിധാനം. 2016 ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിലെ ഗാനമായ മറുവാര്‍ത്തെ പേസാതെ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. വിസറി എന്ന ഗാനവും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്ന് പോയെന്നും അതിനാല്‍ മറ്റ് പ്രെഡക്ഷന്‍ കമ്പിനിക്ക് വിറ്റുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.






