
ബെയറിറ്റ്സ്: ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ അപ്രതീക്ഷിത അതിഥിയായി ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സാരിഫ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ അംഗരാജ്യങ്ങള്‍ ആരും ഇറാന് മന്ത്രിയുടെ വരവ് അറിഞ്ഞിരുന്നില്ല. യുഎസ്-ഇറാന് സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപ് ഉള്‍പ്പെടെ പങ്കെടുക്കുന്ന ഉച്ചകോടിയിലേക്ക് ഇറാന് മന്ത്രി അപ്രതീക്ഷിതമായി എത്തിയത്.
അമേരിക്കന്‍ സംഘത്തിന്റെ അനുമതിയോടെയാണ് ജാവേദിനെ ക്ഷണിച്ചതെന്ന് ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും വൈറ്റ് ഹൗസ് ഇത് അംഗീകരിച്ചിട്ടില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുമായി മുഹമ്മദ് ചര്‍ച്ച നടത്തി. ഇറാന് മന്ത്രി അപ്രതീക്ഷിത അതിഥി ആയി എത്തിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ട്രംപും തയാറായില്ല. മാക്രോയുമായി ക്രിയാത്മകമായ ചര്‍ച്ചയാണ് നടത്തിയതെന്ന് മുഹമ്മദ് ജാവേദ് ട്വീറ്റ് ചെയ്തു. ജര്‍മ്മന്‍, ബ്രിട്ടീഷ് പ്രതിനിധികളുമായും ചര്‍ച്ച നടത്തിയെന്ന് ഇറാന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Iran's active diplomacy in pursuit of constructive engagement continues.
Met @EmmanuelMacron on sidelines of #G7Biarritz after extensive talks with @JY_LeDrian & Finance Min. followed by a joint briefing for UK/Germany.
Road ahead is difficult. But worth trying. pic.twitter.com/oXdACvt20T— Javad Zarif (@JZarif) August 25, 2019
ഇറാന് അണുബോംബ് നിര്‍മ്മിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മേഖലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മാക്രോ പറഞഞു.ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ രഫഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോ മുന്‍കൈ എടുത്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ട്രംപിന്റേത് അനുകൂല നീക്കമല്ല. ഇറാനുമായുണ്ടായിരുന്ന ആണവ കരാറില്‍ നിന്ന് പിന്മാറാന് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പിന്നാലെ ഉപരോധവും ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറുകള്‍ ആക്രമിച്ച് ഇറാന് തിരിച്ചടിച്ചിരുന്നു.






