പാരീസ്: ഗൗരവമേറിയ അനേകം അന്താരാഷ്ട്ര പ്രശ്നങ്ങള്‍ വിഷയമാകേണ്ട ജി7 ഉച്ചകോടിയില്‍ ഫ്രാന്‍സിന്റെയും ബ്രസീലിന്റെയും രാഷ്ട്ര തലവന്മാര് തമ്മില്‍ പെണ്‍വിഷയത്തില്‍ പോര്. പാരീസില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോയും മാക്രോണിന്റെ ഭാര്യയുടെ പേരില്‍ തമ്മിലടിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്.
ബ്രസീല്‍ പ്രസിഡന്റ് ബോല്‍സൊനാരോ തന്റെ ഭാര്യയോട് മോശമായി പെരുമാറി എന്ന ആരോപണം ഉയര്‍ത്തി ഇമ്മാനുവല്‍ മക്രോണ്‍ രംഗത്തെത്തിയതാണ് വിവാദമാകുന്നത്. ബിരാറിട്സില് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാക്രോണ്‍ ഈ ആരോപണം ഉന്നയിച്ചു. എന്നാല്‍ മാക്രോണിന് പഴയ കൊളോണിയല്‍ മനസ്ഥിതി മാറ്റാറായിട്ടില്ലെന്നായിരുന്നു ബ്രസീലിയന്‍ പ്രസിഡന്റിന്റെ മറുപടി. ആരോപണ പ്രത്യാരോപണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ബാധിച്ച സ്ഥിതിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സത്യത്തില്‍ മാക്രോണിന്റെ ഭാര്യ ബ്രിജിത്തിന്റെ ചിത്രം നല്കി സാമൂഹ്യ മാധ്യമത്തിലൂടെ ആക്ഷേപിച്ച് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയുടെ ഒരു അനുയായി ആയിരുന്നു പ്രശ്നം തുടങ്ങി വെച്ചത്. ബ്രിജിറ്റ് മാക്രോൺ ബോള്ഷെനാരോയുടെ ഭാര്യ മിഷേൽ ബോൾസോനാരോയെ പോലെ സുന്ദരിയല്ല എന്നായിരുന്നു ബോല്‍സൊനാരോ അനുകൂലി ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ ‘ഇവരെ അപമാനിക്കരുത്’ എന്ന് സ്മൈലിയ്ക്കൊപ്പം ബോള്‍സനാരോ കമന്റ് ഇടുകയും ചെയ്തു. ബോൾസോനാരോയുടെ അനുയായികള്‍ അതേറ്റെടുക്കുകയും ചെയ്തത് മാക്രോണിനെ ചൊടിപ്പിച്ചു. ബോല്‍സൊനാരോ നടത്തിയ പരാമര്‍ശവും പെരുമാറ്റവും ബ്രസീല്‍ ജനത തള്ളിക്കളയുമെന്നും അദ്ദേഹത്തെ നേര്‍വഴിക്ക് നയിക്കുമെന്നുമാണ് പ്രതീക്ഷയെന്നുമായിരുന്നു മാക്രോണിന്റെ പ്രതികരണം.

പ്രസിഡണ്ടിന്റെ പോസ്റ്റ് വായിച്ച് ബ്രസീലിയൻ സ്ത്രീകൾ ലജ്ജിക്കുന്നുണ്ടാകും. ഇത്തരം പെരുമാറ്റത്തില്‍ മഹത്തായ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ബ്രസീലിയന്‍ ജനതയുടെ തല താഴ്ന്നു പോകുമെന്ന് കരുതുന്നതായും പറഞ്ഞു. ബ്രസീലിയൻ ജനതയോട് അങ്ങേയറ്റം സൗഹൃദവും ആദരവും സൂക്ഷിക്കുന്ന താന്‍ അവര്‍ക്ക് നന്നായി പെരുമാറാന്‍ അറിയുന്ന ഒരു പ്രസിഡണ്ടിനെ ഉടന്‍തന്നെ ലഭിക്കുമെന്ന് പ്രത്യാശിക്കുന്നെന്നും കുറിച്ചു. ഭാര്യയുമായി 24 വയസ്സ് പ്രായ വ്യത്യാസമുള്ള മാക്രോണ്‍ തന്റെ അധ്യാപികയായിരുന്ന ബ്രിജിറ്റിനെ 2007ലാണ് വിവാഹം കഴിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റുമാരില്‍ ഭാര്യയെക്കാള്‍ പ്രായം കുറഞ്ഞ ഏക വ്യക്തിയും മാക്രോണാണ്. സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നമായി കൂടി മാറിയിരിക്കുകയാണ്. ആമസോണ്‍ കാടുകളില്‍ ഉണ്ടായ വന്‍ തീപിടിത്തമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഇടയാന്‍ കാരണമായ പ്രധാന സംഭവം. ആമസോണ്‍ വനാന്തരങ്ങളില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചതും, അതിനെ നിയന്ത്രിക്കുന്നതില്‍ ബോൾസനാരോ കാണിച്ച ഉദാസീനതയും അന്താരാഷ്ട്ര തലത്തില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ജി-7 ഉച്ചകോടിയില്‍ വിഷയം അടിയന്തിരമായി ചര്‍ച്ചചെയ്യുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു.
തീ അണയ്ക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച ഇമ്മാനുവേല്‍ മക്രോണിനെതിരേ വ്യാപകമായ സൈബര്‍ ആക്രമണമാണ് ബോല്‍സൊനാരോ അനുകൂലികള്‍ നടത്തിയത്. ഇത് 40 വർഷത്തിനിടെ ആദ്യമായി ഫ്രാൻസും ബ്രസീലും തമ്മിലുള്ള ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തു. നേരത്തേ ജി20 ഉച്ചകോടിയില്‍വച്ച് ബോല്‍സൊനാരോ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് തന്നോട് കള്ളം പറഞ്ഞുവെന്നും മക്രോണ്‍ ആരോപിച്ചിരുന്നു.

Comments