ന്യൂഡല്‍ഹി: കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നാളെ അറമണിക്കൂര്‍ കാശ്മീരിനായി മാറ്റിവെയ്ക്കാന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കശ്മീരിലെ ജനങ്ങള്‍ക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് പാക്കിസ്ഥാന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 12 30 വരെയുള്ള അര മണിക്കൂര്‍ സമയമാണ് കശ്മീരിന് വേണ്ടി പാക്കിസ്ഥാന്‍ മാറ്റിവെയ്ക്കുക. ഇക്കാര്യം പാക്ക് പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടത്.
'കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ പാക്കിസ്ഥാനികളും നാളെ രംഗത്തിറങ്ങണം. ഇന്ത്യന്‍ അധീന കശ്മീരിലുള്ളവര്‍ക്കൊപ്പം പാക്കിസ്ഥാനുണ്ടെന്ന സന്ദേശം നല്‍കുന്നതാകണം ഈ ഐക്യദാര്‍ഢ്യം. ഇന്ത്യയുടെ ഫാസിസ്റ്റ് നടപടിക്കും 24 ദിവസമായി തുടരുന്ന നിരോധനാജ്ഞയ്ക്കും എതിരാണ് ഈ ഐക്യദാര്‍ഢ്യം. ' ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

പാക്കിസ്ഥാന്റേത് നിരുത്തരവാദിത്തപരമായ പ്രതികരണങ്ങളെന്നാണ് ഇന്ത്യ പറയുന്നത്. പാക്ക് നേതാക്കളുടെ പ്രസ്താവനതള്‍ പ്രതിഷേധമുണ്ടെന്നും ഇന്ത്യ അറിയിച്ചു. പാക്കിസ്ഥാന്‍ നല്ല അയല്‍ക്കാരെ പോലെ പ്രതികരിക്കണമെന്നും ഇന്ത്യ പറഞ്ഞു. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇമ്രാന്‍ഖാന്‍ അടക്കമുള്ള നേതാക്കളുടെ പ്രസ്തവനകളോട് പ്രതികരിക്കുകയായിരുന്നു രവീഷ് കുമാര്‍. ആശങ്കാജനകമായ സാഹചര്യമുണ്ടാക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.

Comments