
ഇന്ത്യന്‍ റെയില്‍വേ 2016 ജനുവരിയില്‍ മുംബൈ റെയില്‍വേ സ്റ്റേഷനിലാണ് ആദ്യമായി സൗജന്യ വൈഫൈ സേവനം നല്കിത്തുടങ്ങിയത്. ഇന്ത്യയില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്ന 4000-മത്തെ റെയില്‍വേ സ്റ്റേഷൻ അസമിലെ ടിന്‍സുകിയ ജംഗ്ഷന് ആണ്. ഇന്ത്യന്‍ റെയില്‍വേ പ്രതിദിനം ശരാശരി 83 റെയില്‍വേ സ്റ്റേഷനുകള്‍ എന്ന നിലയിലാണ് രാജ്യത്തെ റെയില്വേസ്റ്റേഷനുകളില് സൗജന്യ വൈഫൈ സേവനം എത്തിച്ചുവരുന്നത്.
12 ദിവസത്തിനുള്ളില്‍ 1000 സ്റ്റേഷനുകളില്‍ വൈഫൈ സേവനം എത്തിച്ചുവെന്ന റെക്കോര്‍ഡ് നേട്ടവും റെയില്ടെലിനുണ്ട്. ഇന്ത്യന്‍ റെയില്‍വേ കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്. "ഇന്ത്യയിലെ ഹാള്‍ട്ട് സ്റ്റേഷനുകളൊഴികെ എല്ലാ റെയില്‍വേസ്റ്റേഷനുകളിലും വരും ആഴ്ചകളില്‍ തന്നെ അതിവഗ സൗജന്യ റെയില്വയര് വൈഫൈ എത്തുമെന്ന്" റെയില്‍ ടെല്‍ സി.എം.ഡി. പുനീത് ചൗള പറഞ്ഞു.






