
ന്യൂഡല്‍ഹി: 'സുപ്രീംകോടതി തങ്ങളുടേതാണെന്ന' ബിജെപി മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. സുപ്രീംകോടതി തങ്ങളുടേതായതുകൊണ്ട് ബിജെപി വാഗ്ദാനം നല്കിയ രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കുമെന്നായിരുന്നു യുപി മന്ത്രിയുടെ പ്രസ്താവന.
രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ലെന്നും. ഇത്തരം പ്രസ്താവനകളില്‍ കോടതിക്ക് കടുത്ത പ്രതിഷേധമാണ് ഉഉള്ളത്.കോടതിക്ക് മുമ്പാകെ ഇരുവിഭാഗക്കാര്‍ക്കും ഒരു ഭയവുമില്ലാതെ കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ കഴിയണമെന്നും കോടതി വ്യക്തമാക്കി. അയോധ്യ കേസില്‍ വാദം കേള്ക്കുന്നന്നതിനിടെ അഭിഭാഷകനായ രാജീവ് ധവാന് ആണ് മന്ത്രിയുടെ പ്രസ്താവന കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തനിക്കും തന്റെ കീഴുദ്യോഗസ്ഥര്‍ക്കും മേല്‍ ബിജെപി മന്ത്രിയുടെ പ്രസ്താവന ചുണ്ടിക്കാട്ടി ഭീഷണിയുണ്ടായെന്നും അദേഹം കോടതിയില്‍ ബോധിപ്പിച്ചു. ഈ ഘട്ടത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെ കോടതി അപലപിച്ചത്.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിക്കും, അത് ഞങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ്. ഈ വിഷയംഇപ്പോള് സുപ്രീംകോടതിയിലാണ്. സുപ്രീംകോടതി ഞങ്ങളുടേതാണ്. രാജ്യവും ഭരണവും രാമക്ഷേത്രവും ഞങ്ങളുടേതാണ് എന്നായിരുന്നു ബിജെപി മന്ത്രി മുകുത് ബിഹാരി വര്‍മ്മയുടെ പ്രസ്താവന. കോടതി വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. നമ്മള് എന്ന് പറഞ്ഞത് ബിജെപിയെ ഉദ്ധരിച്ച് അല്ലെന്നും രാജ്യത്തെ 125 കോടി വരുന്ന ജനങ്ങളെയാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.






