
'ചില ആളുകള്‍ നായകന്മാരില് വിശ്വസിക്കുന്നില്ല. എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.... മിസ് യൂ വാപ്പാ' അന്തരിച്ച നടന് സത്താറിനെക്കുറിച്ച് മകനും നടനുമായ കൃഷ് ജെ. സത്താര്‍ ഫേയ്സ്ബുക്കില്‍ കുറിച്ച വരികളാണിത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.
സത്താറിന്റേയും മുന്‍ ഭാര്യയുടെ നടിയുമായ ജയഭാരതിയുടേയും മകനാണ് ക്രിഷ്. 1979ല്‍ ആണ് സത്താറും ജയഭാരതിയും തമ്മിലുള്ള വിവാഹം. 1984 സെപ്തംബര്‍ 14നാണ് ക്രിഷ് ജനിക്കുന്നത്. 1987 ല്‍ ഇവര്‍ വേര്‍പിരിഞ്ഞ ശേഷം ക്രിഷ് അമ്മയ്ക്കൊപ്പമായിരുന്നു താമസം.
2013ല്‍ സിദ്ധിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്ന് ചിത്ത്രതിലൂടെയാ് ക്രിഷ് അഭിനയ രംഗത്തേയ്ക്കെത്തുന്നത്. പന്നീട് മംമ്തയുടം നായകനായി ടു നൂറ വിത്ത് ലവിലും 22 ഫീമെയില്‍ കോട്ടയം എന്ന തമിഴ് പതിപ്പായ മാലിനി 22 പാളയം കോട്ടൈ ഇതിന്റെ തെലുങ്ക് പതിപ്പായ ഘട്ടാനയിലും ക്രിഷ് അഭിനയിത്തു. അതിനു ശേഷം സിനിമാ മേഖലയില്‍ നിന്നും ക്രിഷ് മാറി നില്‍ക്കുകയായിരുന്നു.






