
തിരുവനന്തപുരം : പാലായില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് നല്കിയ പരാതിയിലാണ് നടപടി.
പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പാലായില്‍ പുതിയ മത്സ്യ മര്‍ക്കറ്റ് തുടങ്ങുമെന്നാണ് മന്ത്രലയുടെ പുതിയ വാഗ്ദാനം ചെയ്യ്തെന്നാണ് പരാതി. കഴിഞ്ഞ ദിവസം മേഴ്സിക്കുട്ടിയമ്മ മാണി സി കാപ്പന് വേണ്ടി പാലായില്‍ പ്രചരണത്തിന് എത്തിയിരുന്നു. രാമപുരത്ത് മഠങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പുതിയ മത്സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞത്്. ഈ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി.






