
ഇന്ന് ഏത് ഉത്പന്നവും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് പരസ്യങ്ങളിലൂടെ മാത്രമാണ്. അതുകൊണ്ട് തന്നെ പരസ്യലോകത്ത് മത്സരം വളരെ കൂടുതലുമാണ്. സെലിബ്രിറ്റികള്‍ പരസ്യങ്ങളിലൂടെ വന്‍ തുകയാണ് നേടുന്നത്. ഇതില്‍ നടീ-നടന്മാരും ഉണ്ട്. എന്നാല്‍ പരസ്യങ്ങളില്‍ ആദ്യമായി അഭിനയിച്ച മലയാളത്തിലെ നടന് ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ ?.
മെഗാ-സൂപ്പര്‍ സ്റ്റാറുകളുടെ പേരാണ് പറയാന്‍ പോകുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റി. സൂപ്പര്‍സ്റ്റാറുകള്‍ക്ക് മുന്‍പ് മലയാളത്തിന്റെ മഹാനടന് മധുവായിരുന്നു ആദ്യമായി ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചത്. ഒരു സിഗരറ്റിന്റെ പരസ്യത്തിലായിരുന്നു വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധു അഭിനയിച്ചത്. ഇന്ന് പുതുമുഖങ്ങള്‍ പോലും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.






