കഴിഞ്ഞ നാലുപതിറ്റാണ്ടിലധികമായി ക്യാമറയുടെ പിന്നില്‍ നിന്ന് താരങ്ങളുടെ ഭാവാഭിനയം ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഛായാഗ്രാഹകനാണ് എൻ. അളകപ്പൻ. ജന്മം കൊണ്ട് തമിഴ്നാട്ടിലെ നാഗർകോവിലാണ് ദേശമെങ്കിലും അളകപ്പന് വളർന്നതും ജീവിതമാർഗം കണ്ടെത്തിയതും എല്ലാം മലയാളത്തിലൂടെയാണ്. ഒരുപാട് മികച്ച സിനിമകള്‍ക്ക് ക്യാമറ ചലിപ്പിക്കാന്‍ അളകപ്പന് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ ഷോട്ട് പകര്‍ത്തിയതിനെക്കുറിച്ചുള്ള അനുഭവം പങ്കിടുകയാണ് അളകപ്പന്.
‘ഞാനൊരു വലിയ ബ്രേക്കിനു ശേഷം ചെയ്യുന്ന സിനിമയാണ് ‘നന്ദനം’. സുകുമാരന്‍ സാറിനെയും മല്ലിക ചേച്ചിയെയുമെക്കെ വളരെ നന്നായിട്ട് എനിക്കറിയാം. ഈ പയ്യനെ (പയ്യനെന്ന് പറയാന്‍ കാരണം അന്ന് പൃഥ്വിരാജ് വളരെ ചെറുപ്പമാണ്) കണ്ടപ്പോള്‍ തന്നെ മുന്‍പ് അഭിനയിച്ചിട്ടുണ്ടോ എന്ന് ഞാന്‍ രഞ്ജിത്തിനോട് ചോദിച്ചു, ‘അങ്ങനെ കാണണ്ട, ഇതിലൊരു കഥാപാത്രമല്ലേ, അതു ചെയ്തു നോക്കട്ടെ’ എന്നായിരുന്നു രഞ്ജിയുടെ മറുപടി. അന്നേ പൃഥ്വിരാജിന് വലിയൊരു ഒബ്സര്‍വേഷനുണ്ട്, എന്താണ് നമ്മള് ക്യാമറയില്‍ ചെയ്യുന്നതെന്ന് നോക്കിക്കൊണ്ടിരിക്കും. മറ്റുള്ള അഭിനേതാക്കള്‍ ശ്രദ്ധിക്കുന്നതിലും ഏറെയായി ക്യാമറയ്ക്ക് പിന്നിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും. കുറെ ദിവസം ഇത് കണ്ടപ്പോള്‍ ഞാന്‍ പുള്ളിയോട്, ‘ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം ഉണ്ടോ’യെന്ന് ചോദിച്ചു. ‘എനിക്ക് ഡയറക്ടര്‍ ആകണമെന്ന് ആഗ്രഹമുണ്ട്’ എന്നായിരുന്നു പുള്ളിയുടെ മറുപടി. ഞാനന്നേയത് രഞ്ജിയോട് പറയുകയും ചെയ്തു.
അച്ഛനും അമ്മയുമൊക്കെ അഭിനേതാക്കളായതു കൊണ്ട് പൃഥ്വിരാജ് കണ്ട് ശീലിച്ചതും വളര്ന്നതുമൊക്കെയതില് അല്ലേ. ചേട്ടന് ഇന്ദ്രജിത്തും ഒരു ബ്രില്ല്യന്റ് ആക്ടര്‍ ആണ്. ബോണ്‍ ആക്ടര്‍ എന്ന് പറയാറില്ലേ, അതാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ആദ്യ ഷോട്ട് ഒറ്റത്തവണ കൊണ്ടു തന്നെ ഒക്കെയായി. റീടേക്ക് എടുക്കേണ്ടി വന്നില്ല. വന്നു നോക്കിയിട്ട് ഓടിപ്പോകുന്ന ഒരു സിമ്പിള്‍ ഷോട്ടാണ് ആദ്യമെടുത്തത്. രഞ്ജിത്തിനാണെങ്കിലും പുള്ളി ഉദ്ദേശിച്ചത് ഫസ്റ്റ് ടേക്കില്‍ തന്നെ കിട്ടി. ടെക്നിക്കല്‍ പോയിന്റില്‍ നോക്കുമ്പോള്‍ ഹീ ഈസ് പെര്‍ഫക്ട്. അങ്ങനെ എല്ലാവരും ക്ലാപ്പടിച്ചു...’ അളകപ്പന് പറയുന്നു. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞിരുന്നു. ഇന്നും റിപ്പീറ്റ് വാല്യൂവുള്ള ‘നന്ദന’മാണ് താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്.

Comments