
ദിലീപിന്റെ പുതിയ ചിത്രമായ ജാക്ക് ഡാനിയേലിന്റെ ടീസര്‍ പുറത്ത്. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്. തമിഴ് താരം അര്‍ജുനും പ്രധാന വേഷത്തില്‍ ദിലീപിനൊപ്പം വേഷമിടുന്നു. ഒരു ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഞ്ജു കുര്യനാണ് നായിക.
ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന് ഉള്‍പ്പെടെ മൂന്ന് സംഘട്ടന സംവിധായകരാണ്. എന്‍ ജി കെ എന്ന ചിത്രത്തിനു വേണ്ടി പ്രവൃത്തിച്ച ശിവകുമാര്‍ വിജയന് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോവയും കൊച്ചിയും ആണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ നിര്‍മാണം ഷിബു കമല്‍ തമീന്സയാണ്






