
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം 'ലൂസിഫര്‍'റിന്റെ പകര്‍പ്പവകാശം താന്‍ ചില നിര്‍മാതാക്കള്‍ വഴി പൃഥിയില്‍ നിന്നും വാങ്ങിയെന്നും താന്‍ ഇനി തെലുങ്കില്‍ അഭിനയിക്കാന്‍ പോകുന്ന അടുത്ത ചിത്രം ലൂസിഫര്‍ ആയിരിക്കുമെന്നും മെഗാസ്റ്റാര്‍ ചിരഞ്ജീവി. 'സെയ്റാ നരസിംഹ റെഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൂസിഫറില്‍ ചെയ്ത റോളിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താനില്ലെന്നു പറഞ്ഞ പൃഥ്വി പകരം രാം ചരണ്‍ ആയിരിക്കും നല്ല കാസ്റ്റിങ് എന്ന് പറഞ്ഞുവെന്ന് ചിരഞ്ജീവി പറഞ്ഞു. സംവിധായകന് പറയുന്നത് കേള്ക്കണമല്ലോയെന്നു പറഞ്ഞ മെഗാസ്റ്റാര്‍ പൃഥിയുടെ സംവിധാനത്തില്‍ അഭിനയിക്കാനുളള ആഗ്രഹവും പ്രകടിപ്പിച്ചു.
പൃഥിയുടെ ആദ്യ ബോളിവുഡ് ചിത്രം 'അയ്യാ' കണ്ടപ്പോള്‍ തന്നെ ഇതാരാണ് ഈ സുന്ദരന്‍ എന്നു കരുതിയിരുന്നുവെന്ന് ചിരഞ്ജീവി വേദിയില്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ കൈയടി മുഴങ്ങി. സെയ്റയുടെ പ്ലാനിങ് തുടങ്ങിയപ്പോള്‍ നടി സുഹാസിനി വഴി താന്‍ പൃഥ്വിയെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തിയെന്നും താരം വെളിപ്പെടുത്തി. എന്നാല്‍ ആ സമയത്ത് ഏതോ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുമായി പൃഥ്വി സ്പെയിനിലായിരുന്നതിനാല്‍ സെയ്റയില്‍ ഭാഗമാകാന്‍ കഴിഞ്ഞില്ല. ലൂസിഫര്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ ചിരഞ്ജീവി, പൃഥിരാജ്, സംവിധായകന് അരുണ്‍ഗോപി തുടങ്ങിയവരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
സ്വാത്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡഡിയുടെ ബയോപിക് ആണ് ചിത്രം പറയുന്നത്. ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്റെ വേഷത്തില്‍ എത്തുന്നത് ബിഗ് ബി അമിതാഭ് ബച്ചനാണ്. യോദ്ധാവിന്റെ വേഷത്തില്‍ തമിഴ് നടന് വിജയ് സേതുപതിയും മഹാറാണിയുടെ വേഷത്തില്‍ നയന്‍താരയും എത്തുന്നു.
സിജു തുറവൂരിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രീവേദിയാണ്. സുധിനി ചൗഹാന്, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. രാജീവ് സുന്ദരേശന്, അരുണ്‍ കമ്മത്ത്, സുഹാസ് സാവന്ത്, റിഷികേഷ് കമേര്‍ക്കര്‍ , ദീപ്തി റെഗെ, പ്രഗതി ജോഷി, അരോഹി മാത്രേ, അതിഥി പ്രഭുദേശായി എന്നിവരും ഗാനത്തിന് കോറസ് പാടിയിട്ടുണ്ട്.
അത്ഭുതകരമായ ആക്ഷന്‍ സീക്വന്‍സുകള്‍ അമ്പരപ്പിക്കുന്ന സെറ്റുകള്‍, അത്യാകര്‍ഷകമായ വിഷ്വലുകള്‍, യുദ്ധഭൂമി, മികച്ച പശ്ചാത്തല സകോര്‍ എന്നിവയും ചിത്രത്തില്‍ നിറഞ്ഞിരിക്കുന്നു.
സുരേന്ദന് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗപതി ബാബു, തമ്മന്ന , കിച്ച സുദീപ്, വിജയ് സേതുപതി , ബ്രഹ്മാജി, രവി കിഷന് , ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചരിത്രതാളുകളില്‍ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡ്ഡി. ഈ പോരാളിയുടെ ചൂടും ചൂരും ചേര്‍ന്ന ജീവിതകഥയാണ് ദൃശ്യമികവേടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ യൂട്യൂബില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസര്‍ വന്‍ ഹിറ്റായിരുന്നു. മോഹന്‍ലാലാണ് ടീസറില്‍ ശബ്ദം നല്‍കിയിരുന്നത്.
കോയിന്‍ഡെല്ലാ പ്രാഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ചിരഞ്ജീവിയുടെ മകനും തെലുങ്ക് സൂപ്പര്‍ താരവുമായ റാംചരണാണ്. ചിരഞ്ജീവിയുടെ 151-ാമത് ചിത്രവും റാംചരണിന്റെ ആദ്യ നിര്‍മാണ സംരംഭവും കൂടിയാണ് ഈ ചിത്രം. 270 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ആര് രത്നവേലു ഛായാഗ്രഹണം. അഞ്ച് ഭാഷയിലാണ് ചിത്രം തീയേറ്ററുകളിലെത്തുക.






