
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ കോഫി ഹൗസില്‍ വനിതകളെ വെയിറ്റര്‍മാരായി നിയമിച്ചു. ഇനി വളയിട്ട കൈകളും ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം വിളമ്പും. ആദ്യപടിയായി തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റല്‍ കോഫി ഹൗസ് കാന്റീനില്‍ വനിത വെയ്റ്റര്‍മാര്‍ ഭക്ഷണം വിതരണം ചെയ്തു തുടങ്ങി. രണ്ടുപേരാണ് ചുമതലയേറ്റത്.
സ്ത്രീകള്‍ക്ക് നിയമനം നല്കുന്ന പതിവില്ലാതിരുന്ന കോഫി ഹൗസില്‍ ജോലി ലഭിക്കുന്നതിനായി വലിയ പോരാട്ടമാണ് ഇവര്‍ നടത്തിയത്. 1958ല്‍ കോഫി ഹൗസ് തുടങ്ങിയതുമുതല്‍ സ്ത്രീകളെ ഇവിടെ ജോലിക്കെടുത്തിരുന്നില്ല. രാത്രി ഷിഫ്റ്റുകള്‍ ഉള്ളതിനാലാണ് സ്ത്രീകളെ പരിഗണിക്കാതിരുന്നത്. എന്നാല്‍ ഇവര്‍ അതിനു മാറ്റം കൊണ്ടു വന്നിരിക്കുന്നു.
ഇരുവരും ആശ്രിത നിയമനം വഴിയാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ആറുമാസത്തെ ട്രെയിനിങ് കാലയളവ് കഴിയുമ്പോള്‍ യൂണിഫോമും തലപ്പാവുമൊക്കെ അണിഞ്ഞാവും ഇവര്‍ ജോലി ചെയ്യുക. മറ്റ് കോഫി ഹൗസുകളിലും പടിപടിയായി വനിതാ ജീവനക്കാരെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.






