
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അംഗണവാടികളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. അംഗണവാടിയിലെ കുട്ടികള്‍ക്കായി ഗ്രാമപഞ്ചായത്ത് വാങ്ങുന്ന ഭക്ഷണ സാധനങ്ങള്‍ മറിച്ചു വില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഓപ്പറേഷന് വെല്‍ഫയര്‍ എന്ന പേരിലായിരുന്നു സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ചോ വിതരണത്തെ കുറിച്ചോ കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ക്വട്ടേഷന്‍ വിളിക്കാതെയാണ് പല പഞ്ചായത്തുകളിലും ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.






