
ചെന്നൈ : റോഡരികില്‍ സ്ഥാപിച്ച ഫ്ളെക്സ് വീണ് ഐ ടി ജീവനക്കാരിയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിചിത്രവാദവുമായി എഐഡിഎംകെ നേതാവ് സി പൊന്നയ്യന്‍. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നേതാവ് വിചിത്ര വാദമുന്നയിച്ച്. പെണ്‍കുട്ടിയടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്നും സംഭവത്തില്‍ ആര്‍ക്കെങ്കിലുമെതിരെ കേസെടുക്കണമെങ്കില്‍ അത് കാറ്റിനെതിരെയാണെന്നും പൊന്നയ്യന്‍ പറഞ്ഞു. പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ളെക്സ് സ്ഥാപിച്ചതിന് എഐഡിഎംകെ നേതാവ് ജയഗോപാലനെ അറസ്റ്റ് ചെയ്തിരുന്നു.
പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ബാനര്‍ സ്ഥാപിച്ചയാള്‍ക്ക് ഉത്തരവാദിത്തമില്ല. കാറ്റിനാണ് മരണത്തിന്റെ ഉത്തരവാദിത്തമെന്നും പൊന്നയ്യന്‍ പറഞ്ഞു. പെണ്‍ക്കുട്ടി മരിച്ച സംഭവത്തില്‍ പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടായോ എന്ന ചോദ്യത്തിനുള്ള പ്രതികരണമായിരുന്നു.
സെപ്റ്റംബര്‍ 12 നാണ് ഫ്ളെക്സ് വീണ് ഐടി ജീവനക്കാരിയായ ശുഭശ്രീ രവി എന്ന പെണ്‍കുട്ടി മരിച്ചത്. മുഖ്യമന്ത്രി ഇ പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ജയലളിത എന്നിവരുടെ ചിത്രമടങ്ങിയ കൂറ്റന്‍ ബോര്‍ഡ് പെണ്‍കുട്ടിയുടെ മേല്‍ വീണത്. സംഭവം തമിഴ്നാട്ടില്‍ പ്രക്ഷോഭത്തിന് കാരണമായി.
ഈ സംഭവത്തെ തുടര്‍ന്ന് തമിഴ് നാട്ടിലെ ഹോര്‍ഡിംഗ് സംസ്കാരത്തിനെതിരെ രംഗത്ത് വന്നിരുന്നു.






