കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയും ഇവരുടെ രണ്ടം ഭര്‍ത്താവ് ഷാജുവും തമ്മില്‍ നേരത്തെ പ്രണയമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ ശവസംസ്കാര ചടങ്ങിനിടെ ജോളിയുടെ മുഖത്ത് ഗൂഢമായ സന്തോഷം കണ്ടിരുന്നു. ഇവരുടെ കല്യാണ വാര്‍ത്ത നമുക്ക് കേള്ക്കാശമന്ന് അന്ന് തന്നെ താന്‍ സഹോദരനോട് പറഞ്ഞിരുന്നെന്നും അത് സത്യമായി മാറിയെന്നും റെഞ്ചി തോമസ് പറഞ്ഞു.
അതിനിടെ സിലിയുടെ ശവസംസ്കാര ചടങ്ങിന്റെ ഫോട്ടോകള്‍ പുറത്തുവന്നു. സിലിക്ക് ഷാജു അന്ത്യ ചുംബനം നല്കുമ്പോള് ജോളിയും ഒപ്പം ചുംബനം നല്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ കല്യാണം കൂടേണ്ടി വരുമെന്ന് സഹോദരനോട് പറഞ്ഞിരുന്നു. ജോളി എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയിരുന്നെന്നും റെഞ്ചി പറഞ്ഞു.
സിലി മരിച്ചതോടെ ഷാജു ജോളിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായി മാറി. ജോളിയോട് പ്രണയമില്ലെന്ന് ഷാജു പറഞ്ഞത് കളവായിരുന്നു. ഭാര്യ മരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കല്യാണം കഴിച്ചതില്‍ അ്വാഭാവികതയുനെ്ടന്ന് തോന്നിയിരുന്നു. ഈ സത്യങ്ങള്‍ പുറത്തുവരാനാണ് താന്‍ പോരാടിയതെന്നും റെഞ്ചി പറഞ്ഞു.






