
നവാഗതനായ അരുണ്‍ ബോസ് ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം 'ലൂക്ക' ഡിവിഡി പകര്‍പ്പില്‍ നിന്നും ഒഴിവാക്കപ്പെട്ട ചുബനരംഗം പുറത്തുവിട്ട് സൈനാ വിഡിയോസ്. സെന്‍സര്‍ ബോര്‍ഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ കട്ട് ചെയ്തത് ചോദ്യം ചെയ്ത് സംവിധായകന് അരുണ്‍ ബോസ് രംഗത്തുവന്നിരുന്നു. സംവിധായകന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സൈനാ വിഡിയോസ് തന്നെ രംഗം യൂട്യൂബിലൂടെ പങ്കുവെച്ചത്.
സത്യത്തില്‍ ആ രംഗം ഇല്ലെങ്കില്‍ ലൂക്കയില്ല. ഇന്റിമേറ്റ് ആയ ലിപ് ലോക്ക് രംഗമാണ് അത് ലൂക്കയും നിഹാരികയും തമ്മിലുളള പ്രണയത്തിന്റെ ആഴം വ്യക്തമാകുന്ന ഒന്നായിരുന്നു. അതൊരിക്കലും സിനിമാറ്റിക് ഗിമ്മിക് അല്ല. വളരെ വളരെ ആലോചിച്ചെടുത്താണ്. ലുക്കായുടെ സെന്ററിന്റെ അന്ന് സ്ക്രീനിംഗ് കഴിഞ്ഞു. സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ ഞങ്ങളെ (ഞാനും ലൂക്ക പ്രൊഡ്യൂസഴ്സും) ഉളളിലേക്ക് വിളിപ്പിച്ചു. ആ ഒരു ഇന്റിമേറ്റ് രംഗം ഉളളത് കൊണ്ട് U\A മാത്രമേ തരാന്‍ പറ്റുക എന്നും, എന്നാല്‍ ആ രംഗത്തിന്റെ പ്രസക്തി മനസിലായത് കൊണ്ട് അത് നിങ്ങള്‍ ഒരിക്കലും മുറിച്ചു മാറ്റരുത് എന്നും പറഞ്ഞു. സത്യത്തില്‍ സന്തോഷം ആണ് തോന്നിയത്. എന്നാല്‍ ഡിവിഡിയില്‍ അത് മുറിച്ചു മാറ്റപെട്ടിരിക്കുന്നു എന്നാണ് അരുണ്‍ ബോസ് കുറിച്ചത്.
ലുക്ക എന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു കലാ സൃഷ്ടി ആണെങ്കില്‍, അതിനെ അപൂര്‍ണമായ രൂപത്തില്‍ നിങ്ങളിലേക്ക് എത്തുന്നത് കാണേണ്ടി വരുന്ന അവസ്ഥയില്‍ വിഷമം ഉണ്ട്. കവിതയില്‍ ഒരു വരി നഷ്ടപ്പെടാല്‍ , ഒരു വാക്കു നഷ്ടപ്പെട്ടാല്‍ അത് നിര്‍ജീവമാണ്, സിനിമയയും എന്നും സംവിധായകന് പ്രതിഷേധകത്മകമായി പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വെട്ടിമാറ്റിയ രംഗം പുറത്തു വിട്ടത്.
ചിത്രം തിയറ്ററുകളിലും മികച്ച വിജയം നേടി. നിഹാരിക എന്ന നായിക വേഷത്തില്‍ എത്തുന്നത് അഹാന കൃഷ്ണകുമാറാണ്. ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്, ഗോകുല്‍ നാഥ് ജി. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജും അരുണ്‍ ബോസും ചേര്‍ന്നാണ്.
നിതിന്‍ ജോര്‍ജ്, രാജേഷ് ശര്‍മ്മ, വിനീത കോശി, ഷാലു റഹീം തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. സൂരജ് എസ്.കുറുപ്പ് ഒരുക്കുന്ന പശ്ചാത്തല സംഗീതം.






