
അടുത്ത ഫെബ്രുവരി മുതല്‍ എല്ലാ ഫോണുകളിലും ആന്‍ഡ്രോയിഡ് ഓഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 10 ഉണ്ടാകണമെന്ന് ഗൂഗിള്‍. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം ഗൂഗിള്‍ നല്കി. ജനുവരി 31ന് മുമ്പ് എല്ലാ ഫോണുകളിലും ആന്‍ഡ്രോയിഡ് 10 ഓഎസ് എത്തിക്കണമെന്നാണ് ഗൂഗിള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജനുവരി 31 ശേഷം ആന്‍ഡ്രോയിഡ് 10 അധിഷ്ടിതമായ ഫോണുകള്‍ക്ക് മാത്രമേ ഗൂഗിള്‍ അംഗീകാരം നല്‍കൂ. ആന്‍ഡ്രോയിഡ് 9 പൈ ഫോണുകള്‍ ഗൂഗിള്‍ അനുവദിക്കില്ല.
ഗൂഗിള്‍ പ്ലേ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ രൂപകല്പന ചെയ്യുന്ന സോഫ്റ്റ്വെയറിന് ഗൂഗിളിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിന് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അവ പരിശോധിച്ചതിന് ശേഷമേ ആ ഉപകരണകള്ക്ക് ഗൂഗിള്‍ അംഗീകാരം നല്‍കൂ. ഗൂഗിളിന്റെ പുതിയ ഗൂഗിള്‍ മൊബൈല്‍ സര്‍വീസസ് നിബന്ധനകളിലാണ് ആന്‍ഡ്രോയിഡ് 10 നിര്‍ബന്ധമാക്കുന്നത്. ജിഎംഎസ് ഇല്ലാത്ത ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സേവനങ്ങള്‍ ലഭിക്കില്ല.






