
മലയാള സിനിമയില്‍ കൈ നിറയെ അവസരവുമായി നിറഞ്ഞ് നില്ക്കുന്ന യുവനടന്മാരില് ഒരാളാണ് ഭഗത് മാനുവല്‍. അടുത്തിടെയാണ് നടന് രണ്ടാം വിവാഹം ചെയ്തത്. കോഴിക്കോട് സ്വദേശിനി ഷെലിന് ചെറിയാനൊപ്പമുള്ള വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഷെലിന്റെയും രണ്ടാം വിവാഹമായിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തിലെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇരുവരും.
സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലാത്ത വ്യക്തിയാണ് താനെന്ന് ഭഗത് പറയുന്നു. സജീവമകാത്തതിന്റെ കാരണവും താരം തുറന്നുപറയുന്നുണ്ട്. രണ്ട് ലക്ഷത്തിലധികം ഫോളോവേര്‍സുള്ള ഒരു പേജ് തനിക്കുണ്ടായിരുന്നെന്നും പിന്നീട് ആ പേജ് ഹാക്ക് ചെയ്യപ്പെടുകയായിരുന്നെന്നും ഭഗത് പറയുന്നു. സംസാരത്തിനിടെ ഭാര്യ ഷെലിന് ഒരു പരാതി കൂടി ഉന്നയിച്ചു. എന്തിനാ ഈ പെണ്പിള്ളേരെ ചക്കരേയെന്ന് വിളിക്കുന്നത് എന്നായിരുന്നു ഷെലിന്റെ ചോദ്യം. ഒരു പൊട്ടിച്ചിരിയോടെ ഭഗത് ഇതിനുപിന്നിലുള്ള കാരണവും വെളിപ്പെടുത്തി.
'എന്തിനാണ് എല്ലാവരെയും ചക്കരേന്ന് വിളിക്കുന്നതെന്ന് ഷെലിന് ചോദിക്കാറുണ്ട്. പ്രത്യേകിച്ചും പെണ്പിള്ളേരെയെന്നാണ് ഇവളുടെ പരാതി. എന്റെ അമ്മയുടെ അച്ഛന് കൊച്ചുമക്കളെയെയും എല്ലാരെയും മക്കളേ എന്നാണ് വിളിക്കുന്നത്. അത് ഭയങ്കര സ്നേഹത്തോടെയുള്ള വിളിയാണ്. ഞങ്ങളെ കാണാന്‍ വരുമ്പോള്‍ മടിയില്‍ മിഠായി പൊതിയും ഒരു ഭാഗത്ത് മുറുക്കാന്‍ പൊതിയും കാണും. അത് ഭയങ്കര മധുരമായ ഓര്‍മകളാണ്. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എല്ലാവരെയും അതായത് കൂട്ടുകാരായാലും ബന്ധുക്കളായാലും ചക്കരേയെന്നാണ് ഞാന്‍ വിളിക്കുന്നത്. ഫോണ്‍ ചെയ്യുമ്പോഴായാലും ചക്കരേ,? എന്തുണ്ട് എന്ന രീതിയിലാണ് സംസാരിച്ച് തുടങ്ങാറ്. അത് ശീലമായി'-ഭഗത് പറഞ്ഞു.






