
കോപന്‍ഹോഗന്‍ : ഡെന്മാര്ക്ക് ഓപ്പണ്‍ ഇന്ത്യയുടെ പി വി സിന്ധുവിന് വിജയ തുടക്കം. ഇതോടെ സിന്ധു പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്തേനേഷ്യയുടെ ഗ്രിഗോറിയ മാരിസ്കയെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയ്മുകള്‍ക്കാണ് സിന്ധുവിന്റെ ജയം. കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു ജയിച്ചത്. സ്കോര്‍ : 22-20, 21-18.
ഇന്തോനേഷ്യന്‍ താരത്തിനെതിരെ സിന്ധുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. ലോക ചാമ്പ്യനായതിന് ശേഷം സിന്ധുവിന്റെ ആദ്യ ജയമാണിത്. മുന്‍പ് നടന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സിന്ധു സെമി പോലും കാണാതെ പുറത്തായിരുന്നു.
അതേസമയം ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ ആയിരുന്ന പി കശ്യപ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. തായിലാന്്ഡ് താരം സിട്ടിക്കോം തമാസ്സിനോട് നേരിട്ടുള്ള ഗെയ്മുകള്‍ക്കാണ് കശ്യപ് തോല്‍വി സമ്മതിച്ചത്. സ്കോര്‍ : 13-21, 12-21.






