ആലപ്പുഴ: ആലപ്പുഴയിലെ കുറവ മോഷണപരമ്പര കേസില്‍ കോടതിയില്‍ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി. രണ്ടാമത്തെ കേസിലും രണ്ടാം പ്രതിയെ വെറുതെവിട്ടു. കുറുവസംഘത്തലവനെന്ന് അന്വേഷണസംഘം കണ്ടെത്തിയ രണ്ടാം പ്രതി തമിഴ്നാട് രാമനാഥപുരം പരമക്കുടി എം.ജി.ആര് നഗര്‍ കട്ടുപൂച്ചനെ(58)യാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി(രണ്ട്) ജഡ്ജി ശ്രീതള്‍ എം. ശശിധരന് വെറുതെവിട്ടത്. ഭവനഭേദന കേസില്‍ കുറ്റക്കാരനാണെന്നു കണ്ട് ഒന്നാം പ്രതി തമിഴ്നാട് തേനി കാമാക്ഷിപുരം സന്ദന മാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ് സന്തോഷ് ശെല്‍വത്തെ (25) ശിക്ഷിച്ചു.
ഭവനഭേദനത്തിനും മോഷണത്തിനും രണ്ടുവര്‍ഷംവീതം തടവിനും 20,000 രൂപയുമാണ് പിഴ. ഇത് ഒടുക്കിയില്ലെങ്കില്‍ രണ്ടുമാസംകൂടി അധികതടവ് അനുഭവിക്കണം. വിചാരണതടവുകാരനായി 21 മാസം ജയിലില്‍ കിടന്നത് ശിക്ഷയില്‍നിന്ന് ഇളവുചെയ്യും. ഒന്നാംപ്രതി സന്തോഷ് ശെല്‍വത്തിന് പറയാനുള്ളത് കൂടി കേട്ടശേഷമാണ് വിധിപറഞ്ഞത്. പ്രായമായ അച്ഛനും അമ്മയെയും നോക്കണമെന്നും മാതാവിന് അര്‍ബുദരോഗമാണെന്നും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കോടതിയെ ബോധിപ്പിച്ചു.
തെളിവുകളുടെ അഭാവവും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കുറിയും രണ്ടാംപ്രതിയായ കട്ടുപൂച്ചനെ വെറുതെവിട്ടത്. മണ്ണഞ്ചേരി പോലീസ് പരിധിയില്‍ കോമളപുരം സ്പിന്നിങ് മില്ലിന് പടിഞ്ഞാറ് നായിക്യംവെളി അജയകുമാറിന്റെ ഭാര്യ വി.എസ് ജയന്തിയുടെ രണ്ടരപവന്‍ സ്വര്‍ണമാല കവര്‍ന്ന കേസിലാണ് വിധി. ഇതോടെ രണ്ടുകേസുകളിലും കട്ടുപൂച്ചന് മോചിതനായി.
മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ മറ്റൊരുവീട്ടില്‍ നടന്ന മോഷണത്തിന്റെ കേസില്‍ ഓഗസ്റ്റ് മൂന്നിന് വിധിപറയും. മണ്ണഞ്ചേരി സ്വദേശി രേണുകയുടെ മാല കവര്‍ന്ന കേസില്‍ സന്തോഷ് ശെല്‍വം മാത്രമാണ് പ്രതി. ഇതില്‍ കട്ടുപൂച്ചന് ഉള്‍പ്പെട്ടിട്ടില്ല.
രണ്ടാമത്തെ കേസിലും ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയുണ്ടായിരുന്നില്ല. തമിഴ്നാട് തേനിയില്‍നിന്ന് കട്ടുപൂച്ചനെ അറസ്റ്റ് ചെയ്യുമ്പോള്‍ നടപടിക്രമം പാലിക്കാതിരുന്നതും കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാതിരുന്നതും പോലീസിന് തിരിച്ചടിയായി. സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രമാണ് തെളിവായി ഹാജരാക്കിയത്. സംഭവസ്ഥലത്ത് 58 വയസ് പ്രായമുള്ള ആളെ ആരും തിരിച്ചറിഞ്ഞിട്ടില്ല. മുഖംമൂടി ധരിച്ചുള്ള സി.സി.ടി.വി ദൃശ്യം തിരിച്ചറിയാന്‍ കഴിയാത്തത് ഉള്‍പ്പടെയുള്ള പിഴവുകളാണ് പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വിനയായത്.
2024 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മുഖംമൂടി ധരിച്ചെത്തുന്ന അര്‍ധനഗ്നരായ സംഘം വീടുകളുടെ പിന്‍വാതിലിലൂടെ അകത്ത് കടക്കുന്നതാണ് ദൃശ്യങ്ങളില്‍. ചേര്‍ത്തല, മണ്ണഞ്ചേരി, കോമളപുരം, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളിലാണ് മോഷണപരമ്പര അരങ്ങേറിയത്. പ്രതിഭാഗത്തിനുവേണ്ടി ആലപ്പുഴ ജില്ല ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. സി.ടി സുധീഷ് ഹാജരായി.

Comments