കൊച്ചി : മരടില്‍ തീരദേശ പരിപാലനം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് കേസില്‍ അറസ്റ്റിലായ മൂന്ന് പേരെയും മൂന്ന് ദിവസത്തേക്ക കോടതി റിമാന്‍ഡ് ചെയ്തു. മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ്, പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
തീരദേശ പരിപാലന ലംഘനമാണെന്ന് അറിഞ്ഞിട്ടും ഫ്ളാറ്റ് നിര്‍മ്മാണത്തിന് ഉദ്ദ്യേഗസ്ഥര്‍ കൂട്ട് നിന്നു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടും മൂന്നും പ്രതികളായ മുന്‍ പഞ്ചായത്ത് ഉദ്ദ്യേഗസ്ഥരാണ് ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. ഫയലുകള്‍ സൂക്ഷിക്കേണ്ട രേഖകള്‍ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തു. നിലമെന്ന് രേഖകളുള്ള സ്ഥലത്ത് നിര്‍മ്മാണത്തിന് ഉമദ്ദ്യഗസ്ഥര് അനുമതി നല്കി. വിലപ്പെട്ട തെളിവുകള്‍ നശിപ്പിച്ചു.
ഫ്ളാറ്റ് വാങ്ങിയവരെ വഞ്ചിക്കുകയാണ് ചെയ്തത്. നിയമ ലംഘനവും വിശ്വാസ വഞ്ചനയും കാണിച്ച പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ക്ക് രാഷ്ട്രിയ സാമ്പത്തിക സ്വാധീനം ഉള്ളതിനാല്‍ അവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസിന്റെ അന്വേഷണം തന്നെ ഇല്ലാതാകുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
മൂന്ന് പേരെയും മൂവാറ്റുപ്പുഴ സബ് ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. ഈ മാസം 19 ന് കേസ് വീണ്ടും പരിഗണിക്കും. പി ഇ ജോസഫിന്റെ ജാമ്യാപേക്ഷയും 19 ന് പരിഗണിക്കും.

Comments