
ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള 15 ആപ്ലിക്കേഷനുകള്‍ സംബന്ധിച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്. സൈബര്‍ സുരക്ഷാ സ്ഥാപനമായ സോഫോസിലെ വിദഗ്ദരുടെ കണ്ടെത്തല്‍ പ്രകാരം ഈ ആപ്ലിക്കേഷനുകള്‍ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കെല്‍പ്പുള്ള അപകടകരമായ സോഫ്റ്റ് വെയര്‍ അടങ്ങുന്നവയാണ്.
ഈ ആപ്ലിക്കേഷനുകള്‍ പത്ത് ലക്ഷത്തിലധികം പേര് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നുമാണ് സൂചന. ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണമെന്നും പറയുന്നു.
15 ആപ്ലിക്കേഷനുകളില്‍ ചില ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അവ ഫോണിന് യോജിച്ചതല്ലെന്ന അറിയിപ്പ് കാണാം. ആപ്പ് റിവ്യൂ വായിച്ചതിന് ശേഷം മാത്രമേ അവ ഓരോ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും സോഫോസ് വിദഗ്ദര്‍ പറഞ്ഞു.
ഇന്‍സ്റ്റാള്‍ ചെയ്യുന്ന ലോഗോ അപ്രത്യക്ഷമായി എന്നു കണ്ടാല്‍ സെറ്റിങ്സിലെ ആപ്ലിക്കേഷന്‍ മാനേജര്‍ സെക്ഷനില്‍ പോയി ആ ആപ്ലിക്കേഷന്‍ അതിലുണ്ടോ എന്ന് നോക്കണം.
ആന്‍ഡ്രോയിഡ് ഐക്കണ്‍ ആയിരിക്കും യഥാര്‍ത്ഥ ലോഗോയ്ക്ക് പകരം അതിനുണ്ടാവുക. അങ്ങനെങ്കിൽ ആ ആപ്ലിക്കേഷന്‍ ഫോഴ്സ് സ്റ്റോപ്പ് ചെയ്ത് അണ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സോഫോസ് പറയുന്നു.
ആപ്ലിക്കേഷനുകള്‍ ഇവയാണ്
ImageProcessing , Flash On Calls & Messages , Rent QR Code , Image Magic , Generate Elves , QR Artifact , Find Your Phone , Background Cut Out , Photo Background , Background Cut Out , Auto Cut Out , Auto Cut Out 2019 , SavExpense , Scavenger Speed , Auto Cut Out Pro ,






