കൊച്ചി : മരടിലെ 343 ഫ്ളാറ്റില്‍ 325 ഉടമകളാണ് ഉളളത്. എന്നാല്‍ നഷ്ടപരിഹാര അപേക്ഷ എത്തിയത് 241 എണ്ണമാണ്. ഇതില്‍ 214 അപേക്ഷകള്‍ കമ്മറ്റിക്ക് കൈമാറി, അഞ്ച് എണ്ണം ഇന്നു കൈമാറും. രേഖകള്‍ കിട്ടാത്തതിനെ തുടര്‍ന്ന് പത്ത് എണ്ണം മാറ്റി വച്ചിരിക്കുകയാണ്. ഇരുപത്ത് പേര് വിദേശത്താണ്. അടുത്ത ദിവസങ്ങളില്‍ അവരെത്തും എന്ന് കരുതുന്നു.
84 ഫ്ളാറ്റുകളുടെ ഉടമകള്‍ ഇനിയും എത്തിയിട്ടില്ല. ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് സ്നേഹില്‍കുമാര്‍ സിങ് വ്യക്തമാക്കി. ജെയ്ന്‍ കോറല്‍ കോവിലെ ഒരു ഫ്ലാറ്റ് ഉടമ പോലും സ്വന്തം പേരില്‍ ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നിട്ടും മാനുഷിക പരിഗണനയില്‍ ഇവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹത ലഭിച്ചിട്ടുണ്ട്.
പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ജനുവരി 9 ന് മുന്‍പു പൂര്‍ത്തിയാക്കാന്‍ സാധിക്കും വിധമാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. കായല്‍ മലിനമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. പൊളിക്കാന്‍ തീരുമാനിച്ച ഫ്ളാറ്റ് സമുച്ചയത്തില്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്തത് അദ്ഭുതപ്പെടുത്തിയെന്ന് സ്നേഹില്‍കുമാര്‍ സിങ് പറഞ്ഞു.
പൊളിക്കുന്നതിനു മുന്നോടിയായി സെപ്റ്റിക് ടാങ്കുകളും മാലിന്യമുക്തമാക്കും. പൊളിച്ചിടുന്ന അവശിഷ്ടം നീക്കം ചെയ്യാന്‍ ടെന്‍ഡല്‍ വിളിക്കും. ഹോളി ഫെയ്ത്ത് ഫ്ളാറ്റിനു തൊട്ടടുത്ത വീട്, ഗോള്‍ഡന്‍ കായലോരത്തിനു സമീപത്തെ അങ്കണവാടി ജെയ്ന്‍ കോറല്‍ കോവിനു സമീപത്തെ വീട് എന്നിവയ്ക്കു സുരക്ഷ കവചം ഒരുക്കും.
ഫ്ളാറ്റുകള്‍ പൊളിച്ചു മാറ്റിയാലും സ്ഥലം ഉടമയുടെ പേരില്‍ തന്നെ ആയിരിക്കുമെന്ന് സബ് കലക്ടര്‍ പറഞ്ഞു. ഏറ്റെടുക്കല്‍ ഉദ്ദേശിക്കുന്നില്ല. പുതിയ നിയമ പ്രകാരം ആയാല്‍ സബ് കലക്ടര്‍ പോലും ഇതേ സ്ഥലത്തു പുതിയ കെട്ടിടത്തിന് അനുമതി കിട്ടില്ലെന്നു സെക്രട്ടറി വ്യക്തമാക്കി. എല്ലാ സ്ഥലങ്ങളിലും കയ്യേറ്റം കണ്ടെത്തിയിട്ടുണ്ട്. ദൂര പരിധിയും കെട്ടിട നിര്‍മാണം അനുവദിക്കുന്നില്ല.
ഫ്ളാറ്റ് കേസില്‍ ലഭിച്ച 241 അപേക്ഷകളില്‍ ഇതുവരെ 107 പേര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചു. ഇതില്‍ 13 പേര്‍ക്ക് മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുക. മറ്റുളളവര്‍ക്ക് രേഖകളുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി കുറഞ്ഞ തുകയാണ് അനുവദിച്ചിട്ടുളളത്. നഷ്ടപരിഹാരം അനുവദിച്ചു കിട്ടിയ മരടിലെ ഫ്ളാറ്റ് ഉടമകള്‍ ഇന്ന് നഗരസഭയില്‍ സത്യവാങ്മൂലം നല്‍കണം. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സ്നേഹില്‍കുമാര്‍ സിങ് വ്യക്തമാക്കി.
ഇതിനുളള ഫോം നഗര സഭയില്‍ ലഭ്യമാണ്. 200 രൂപയുടെ മുദ്രപത്രത്തില്‍ പൂരിപ്പിച്ചു നല്കുന്ന വിവരങ്ങള്‍ കൃത്യമാണെങ്കില്‍ രണ്ട് ദിവസത്തിനകം അക്കൗണ്ടില്‍ പണം നിക്ഷേപിക്കും. മുദ്രപത്രത്തിനു വെണ്ടറുടെ സേവനം നഗരസഭയില്‍ താല്ക്കാലികഗമായി ലഭ്യമാക്കിയിട്ടുണ്ട്.

Comments