തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം അവധിയാണ്. കൊട്ടാരക്കര താലൂക്കിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
എറണാകുളം ജില്ലയില്‍ സ്കൂളുകള്‍ക്കാണ് അവധി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ അംഗന്‍വാടികള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്കൂളുകള്‍ക്കും ഇന്ന് ഉച്ചയ്ക്കുശേഷം അവധിയായിരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (21) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യവും, കനത്ത മഴ പെയ്യുന്നതും കണക്കിലെടുത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി /ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.
വെള്ളക്കെട്ടിന്റെയും ഗതാഗത തടസ്സങ്ങളുടേയും പശ്ചാത്തലത്തില്‍ 21.10.2019 തിങ്കളാഴ്ച കൊട്ടാരക്കര താലൂക്കി ലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ യുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൊല്ലം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.എല്ലാ സിലബസിലും പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. അങ്കണവാടികള്‍ തുറക്കുമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച സര്‍വ്വകലാശാല/ബോര്‍ഡ്/പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരിക്കേണ്ടതാണ്
അടുത്ത അഞ്ചുദിവസം സംസ്ഥാനത്തു കനത്തമഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷത്തോടനുബന്ധിച്ച് ശക്തമായ ഇടിമിന്നലുമുണ്ടാകും. ഇന്നു തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു.
23നു കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 24നു മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെലോ അലെര്‍ട്ട് പുറപ്പെടുവിച്ചു. 64.5115.5 മില്ലീമീറ്റര്‍ മഴയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തേത്തുടര്‍ന്ന് ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്നു കടലില്‍ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 4555 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ള കേരളം, കര്‍ണാടകം, മഹാരാഷ്ട്ര തീരങ്ങളിലും തെക്കുകിഴക്കന്‍, മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളിലും ലക്ഷദ്വീപ്, മാന്നാര്‍ കടലിടുക്ക് പ്രദേശങ്ങളിലുമാണു ജാഗ്രതാനിര്‍ദേശം.
മുന്നറിയിപ്പില്‍ മാറ്റം വരുന്നതുവരെ മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍നിന്നു വിലക്കാന്‍ ജില്ലാഭരണകൂടത്തിനും ഫിഷറീസ് വകുപ്പിനും പോലീസിനും നിര്‍ദേശം നല്കി.

Comments