
സതൃശ്ശൂര്: നികുതി അടയ്ക്കാതെ ഓടിയ രണ്ട് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കുടുങ്ങി. വിവാഹ സംഘവുമായി ഗുരുവായൂരില്‍ എത്തി മടങ്ങവേയാണ് ബസുകള്‍ പിടിച്ചെടുത്തത്.
ആര്‍ടിഒയുടെ സ്മാര്‍ട്ട് ട്രേസര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ബസുകള്‍ പിടിച്ചെടുത്തത്. വിവാഹസംഘവുമായി തൃശ്ശൂരിലേയ്ക്ക് പോകവേ തെക്കേ ഔട്ടര്‍ റിങ് റോഡില്‍ വച്ചാണ് ബസ് പിടിച്ചെടുത്തത്. നികുതി അടച്ച ശേഷം സര്‍വീസ് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ച അധികൃതര്‍ ഇരു ബസുകളിലെയും യാത്രികള്‍ക്ക് വേറെ വാഹനം ഏര്‍പ്പാടാക്കി നല്കി.
വന്‍ പിഴയാണ് ബസുകള്‍ക്ക് ഈടാക്കിയിരിക്കുന്നത്. ഇരുവാഹനങ്ങളും കൂടി പിഴയടക്കം 1,16000 രൂപ അടയ്ക്കണം. 48,000 രൂപ റോഡ് നികുതിയും 10,000 രൂപ പിഴയും ചേര്‍ത്ത് 58,000 രൂപ വീതം ഇരുബസ് ഉടമകളും അടയ്ക്കണം.






