
ബോളിവുഡിലെ ശ്രദ്ധേയയായ താരമാണ് പൂജ ബത്ര. മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ മോഡല്‍-3 എന്ന ഇലക്ട്രിക് സെഡാന് സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോള്‍.
ലൗ മൈ കാര്‍ എന്ന കുറിപ്പോടെ പൂജ തന്നെയാണ് പുതിയ കാറിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ടെസ്ലയില് നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും വില കുറഞ്ഞ വാഹനമാണ് മോഡല്‍ 3. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തിനുള്ളത്.
238 ബിഎച്ച്പി മുതല്‍ 450 ബിഎച്ച്പി വരെ ഉത്പാദിപ്പിക്കുന്ന മോട്ടോറുകള്‍ ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടെസ്ലയില് നിന്ന് ഇന്ത്യയില്‍ എത്തുന്ന ആദ്യ വാഹനമായിരിക്കും മോഡല്‍-3 എന്നാണ് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നത്.
ബിഎംഡബ്ല്യു ത്രീ സീരീസ്, മെഴ്സിഡീസ് സി-ക്ലാസ് ബെന്‍സ്, ജാഗ്വാര്‍ എക്സ്സി തുടങ്ങിയ ആഡംബര വാഹനങ്ങളുമായി മത്സരിക്കാനായിരിക്കും ടെസ്ല മോഡല്‍-3 ഇന്ത്യയിലെത്തുക. 70 ലക്ഷം രൂപയായിരിക്കും ഈ വാഹനം ഇന്ത്യയിലെത്തുമ്പോഴുള്ള വിലയെന്നും സൂചനകളുണ്ട്.






