
ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ്, കോന്നി മണ്ഡലങ്ങില്‍ എല്‍.ഡി.എഫ് നേടിയ അട്ടിമറി വിജയത്തിന്റെ ആവേശത്തിലാണ് ഇടതുപക്ഷ സഹയാത്രികരും അണികളും. വിജയാഘോഷങ്ങളും ആവേശ പ്രകടനങ്ങളും നടക്കുമ്പോള്‍ ഒരു കൊച്ചു കവലയില്‍ ഇടത് മുന്നണിക്ക് ആവേശം ചോരാതെ മുദ്രാവാര്യം വിളിച്ചു കൊടുക്കുകയാണ് ഒരു മുത്തശ്ശി.
' അരിവാള്‍ ചുറ്റിക നക്ഷത്രം... അതാണ് നമ്മുടെ സമ്പത്ത്... അതിനെ തൊട്ട്കളിച്ചവരെ... ആരായാലും സൂക്ഷിച്ചോ...' എന്നാണ് മുത്തശ്ശി ചൊല്ലിക്കൊടുക്കുന്നത്. പ്രായം തളര്‍ത്താത്ത ആവേശമാണ് ആ മുത്തശ്ശിയിലൂടെ കാണാന്‍ സാധിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ആരാണ് ഈ മുത്തശ്ശിയെന്നോ, എവിടെയാണ് ഈ വിജയാഘോഷം നടക്കുന്നതെന്നോ വ്യക്തമല്ല.
വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു കഴിഞ്ഞ തവണ. ഇത്തവണ ചരിത്ര വിജയമാണ് നേടിയത്. കോന്നിയിലും ജയിക്കാന്‍ കഴിഞ്ഞത് വലിയ മുന്നേറ്റത്തിന് തെളിവാണ്. കോന്നിയില്‍ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍ വിജയിച്ചത്. വട്ടിയൂര്‍ക്കാവില്‍ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് വിജയിച്ചത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.





