
ബ്രിട്ടണിലെ എസക്സില്‍ കണ്ടെയ്നറില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് നാലാമത്തെ അറസ്റ്റാണ് ഇത്. 48 കാരനായ വടക്കന്‍ അയര്‍ലന്റ് സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്. ട്രക്കിന്റെ ഡ്രൈവറായ 25 കാരന് മോ റോബിന്‍സണ്‍ അന്നുതന്നെ കസ്റ്റഡിയിലായിരുന്നു. ഇയാളും വടക്കന്‍ അയര്‍ലന്റ് സ്വദേശിയാണ്. ഇതിന് പിന്നാലെ 38 കാരനും യുവതിയും കസ്റ്റഡിയിലായിരുന്നു.
31 പുരുഷന്മാരുടെയും എട്ട് സ്ത്രീകളുടെയും മൃതദേഹങ്ങളായിരുന്നു ട്രക്കില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയും പെടും. അനധികൃതമായി ബ്രിട്ടണിലേയ്ക്ക് കുടിയേറാന്‍ ശ്രമിച്ചവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെല്ലാം ചൈനീസ് സ്വദേശികളാണ്.
ശനിയാഴ്ചയാണ് ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത ലോറി ബ്രിട്ടണില്‍ പ്രവേശിച്ചത്. മൃതദേഹം കണ്ടെത്തിയ എസക്സില്‍ നിന്നും ഏകദേശം 480 കിലോമീറ്റര്‍ അകലെയുള്ള ഹോളിഹെഡ് തുറമുഖം വഴിയാണ് ലോറി ബ്രിട്ടണില്‍ എത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.






