
ആര് റേറ്റഡ് സിനിമകളുടെ കളക്ഷനില്‍ സര്‍വ്വകലാശാല റെക്കോര്‍ഡ് തകര്‍ത്ത് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കര്‍. ഡെഡ്പൂള് 2 ആതിന്റെ തന്റെ ആദ്യ ഭാഗം എന്നിവയുടെ റെക്കോര്‍ഡ് തകര്‍ത്താണ് എക്കാലത്തേയും വലിയ ആര് -റേറ്റഡ് ചിത്രമായി ജോക്കര്‍ കുതിപ്പ് തുടരുന്നത്.
ഇത് വരെ 771.28 മില്ല്യണ്‍ ഡോളറാണ്(5463 കോടിയിലധികം) ജോക്കറിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍. വോക്കിന് ഫീനിക്സാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. ഗോതം സിറ്റിയുടെ നായകനായ ബാറ്റ്മാന്റെ കഥ പറഞ്ഞ ദ ഡാര്‍ക്ക് നൈറ്റ് എന്ന ക്രിസ്റ്റഫര്‍ നൊളന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ വില്ലനായിരുന്നു ജോക്കര്‍. ജോക്കറിന്റെ ജീവിതമാണ് പുതിയ ചിത്രം പറയുന്നത്. ആ ചിത്രത്തില്‍ ജോക്കറായി വേഷമിട്ടത് ഹീത്ത് ലഡ്ജറായിരുന്നു.
വയലന്‍സിന്റെ അതിപ്രസരണമെന്ന പേരില്‍ യു.എസില്‍ ചിത്രത്തിന് 'ആര്' സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഈ സര്‍ട്ടിഫിക്കറ്റോടുകൂടി ഡി.സി കോമിക്സ് ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസില്‍ കളക്ഷന്‍ നേടുന്ന പത്ത് ചിത്രങ്ങളുടെ പട്ടികയിലെത്തിയ ആദ്യ ചിത്രം ജോക്കറാണ്. ഇന്ത്യയില്‍ 'എ' സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം അവിസ്മരണീയമായ പ്രകടനമാണ് നടന് കാഴ്ചവെച്ചത് എന്നാണ് ചിത്രത്തിന്റെ വിമര്‍ശകരടക്കം പറഞ്ഞത്. ടൊറന്റൊ ഫിലിം ഫെസ്റ്റിവലില്‍ ജോഗ്വിന്‍ ഫിനിക്സ് ടിഫ് ട്രിബ്യൂട്ട് ആക്ടര്‍ അവാര്‍ഡിന് അര്‍ഹനാവുകയും ചെയ്യ്തിരുന്നു.






