
തെന്നിന്ത്യന്‍ സിനിമാലോകത്തെ എവര്‍ഗ്രീന്‍ നായികയാണ് തൃഷ കൃഷ്ണന്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും രണ്ടു പതിറ്റാണ്ടിലധികമായി അഭിനയരംഗത്ത് സജീവമായി തുടരുകയാണ് തൃഷ. 75 ലേറെ സിനിമകളില്‍ വേഷമിട്ട താരം നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേത്രികളില്‍ ഒരാളാണ്. തമിഴിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുക്കുമൊപ്പം നായികയായി അഭിനയിച്ച താരം വിജയ്, അജിത്, സൂര്യ എന്നീ മൂന്ന് സൂപ്പർതാരങ്ങളുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ നായിക കൂടിയാണ്.
കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ കരിയറിനേക്കാളേറെ വ്യക്തിജീവിതത്തിലെ ചില കാര്യങ്ങളുടെ പേരിലാണ് തൃഷ വാര്‍ത്തകളില്‍ നിറയുന്നത്. പാപ്പരാസികളുടെ പ്രധാന തലക്കെട്ടാണിപ്പോള് തൃഷ കൃഷ്ണന്. എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയ താരത്തെ മറന്നു പോകുകയാണെങ്കില്‍, എന്തെങ്കിലും ഹൈലൈറ്റ് ചെയ്യാന്‍ പാകത്തിനുള്ള ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയോ സ്റ്റാറ്റസോ പങ്കുവച്ചുകൊണ്ട് തൃഷ വീണ്ടും സോഷ്യല്‍ മീഡിയയില്‍ എത്തും.
ഇപ്പോഴിതാ സ്ട്രാപ്പ്ലെസ് ഗൗണിൽ ഷോസ്റ്റോപ്പിംഗ് ലുക്ക് പങ്കിടുകയാണ് തൃഷ കൃഷ്ണന്. തിളങ്ങുന്ന സീക്വിൻ ബോഡിസും ഒഴുകുന്ന വെൽവെറ്റ് സ്കർട്ടുമുള്ള കടും ചുവപ്പ് നിറത്തിലുള്ള സ്ട്രാപ്പ്ലെസ് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. അതിനൊപ്പം ഡയമണ്ട് കമ്മലുകളും അതിലോലമായ നെക്ലേസുമാണ് താരം ആക്സസറീസായി താരം ധരിച്ചിട്ടുള്ളത്. ‘‘എപ്പോഴത്തെയും പോലെ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. 43 ന്റെ നിറവിലും തൃഷയുടെ സൗന്ദര്യത്തിന് പകരം വയ്ക്കാന്‍ മറ്റൊരു അഭിനേത്രിയില്ലെന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍. നിരവധി ആരാധകരാണ് താരത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് കമന്റുകള്‍ കുറിക്കുന്നത്.
ഈ വർഷം ആദ്യം സൂര്യയ്ക്കൊപ്പം കറുപ്പിൽ തൃഷ പ്രത്യക്ഷപ്പെട്ടിരുന്നു. റാം എന്ന ചിത്രവും നിരവധി ആവേശകരമായ തമിഴ് പ്രോജക്റ്റുകളും താരത്തിന്റെ കരിയര്‍ ലിസ്റ്റിലുണ്ട്.
വിജയ് യുടെ ഭാര്യ സംഗീത സ്വര്ണലിഗം വിവാഹ മോചന കേസ് നല്‍കിയതോടെയാണ് തൃഷയുടെ ഇമേജിന് ചെറിയ തോതിലുള്ള ഇടിവ് വന്നത്. ഒരു പ്രമുഖ നടിയുമായുമായുള്ള ഭര്‍ത്താവിന്റെ അവിഹിതമാണ് വിവാഹ മോചനത്തിന് കാരണം എന്ന് സംഗീത ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ആ നടി തൃഷ തന്നെയാകുമെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ പങ്കിട്ടു. അതിന് പിന്നാലെ തൃഷയുമായുള്ള ബന്ധം സത്യമാണെന്ന് തുറന്നു കാട്ടുന്ന പ്രവൃത്തികള്‍ വിജയ് യുടെ ഭാഗത്തു നിന്നും വന്നു.
പൊളിറ്റിക്കല്‍ പരിപാടികളല്ലാതെ ഇപ്പോള്‍ വിജയ് എവിടെ പോയാലും തൃഷയും കൂടെയുണ്ടാകും. സോഷ്യല്‍ മീഡിയയിലാണെങ്കിലും വിജയ്ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളാണ് പലപ്പോഴും തൃഷ പങ്കുവച്ചിട്ടുള്ളത്. വിജയ് യുടെ ഇക്കഴിഞ്ഞ ജന്മദിനത്തിലും വളരെ സ്പെഷ്യലായ ഒരു പോസ്റ്റും രണ്ടുപേരും ഒരുമിച്ചുള്ള മനോഹര ചിത്രവും തൃഷ പങ്കിട്ടിരുന്നു.






