
പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം. കേസില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്നു പ്രതികളെ വെറുതേ വിട്ട കോടതി നടപടിയ്ക്കെതിരെ അപ്പീല്‍ പോകണമെന്നും സി.പി.എം പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.
നേരത്തെ കേസിലെ പ്രതികള്‍ക്ക് ഭരണമുന്നണിയിലെ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും തെളിവുണ്ടായിട്ടും പ്രതികള്‍ രക്ഷപെട്ടത് ഇതുകൊണ്ടാണെന്നും കുട്ടികളുടെ മാതാവ് ആരോപിച്ചിരുന്നു.
' അവര്‍ക്ക് പാര്‍ട്ടി ഇടപാടുണ്ട്. ആരൊക്കെയാണെന്ന് പരിചയമെന്ന് അറിയില്ല. അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായാണ് അടുപ്പം.' അവര്‍ പറഞ്ഞു. പ്രതികളും പോലീസും തമ്മില്‍ നല്ല കൂട്ടായ്മ ഉണ്ട്. അല്ലെങ്കില്‍ പ്രതികളെ കോടതി വെറുതെവിട്ടതെങ്കിലും ഞങ്ങളെ വിളിച്ചറിയിക്കേണ്ടെയെന്നും കുട്ടിയുടെ അമ്മ ചോദിച്ചു.
പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പോലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ല. പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ പോലീസ് അപ്പീല്‍ നല്കാന് തീരുമാനിച്ചിരുന്നു.






