
ധാക്ക : ബംഗ്ലാദേശ് ക്യാപറ്റന് ഷാക്കിബിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യക്കെതിരെയുള്ള ടി20, ടെസ്റ്റ് മത്സരത്തിന്റെ തയ്യാറെടുക്കവേയാണ് ഇങ്ങനെയൊരു നടപടി. ടീമിന്റെ മുന്‍ സ്പോണ്‍സറായ ഗ്രാമീണ്‍ ഫോണുമായി കരാറില്‍ ഏര്‍പ്പെട്ടതിനാണ് ഷാക്കിബിനെതിരെ ബോര്‍ഡ് നിയമ നടപടിക്കൊരുങ്ങുന്നത്. ചൊവ്വാഴ്ചയാണ് ഷക്കീബ് കരാറില്‍ ഏര്‍പ്പെട്ടത്. എത്ര രൂപക്കാണ് കരാറെന്ന് വ്യക്തമാക്കിയിട്ടില്ല.
ഷാക്കിബിന്റെ നടപടി ബോര്‍ഡുമായുള്ള കരാറിന്റെ ലംഘനമാണെന്നാണ് ബോര്‍ഡ് പറയുന്നത്. ഇതിനെതിരെ ഫോണ്‍ കമ്പിനിക്കും ഷാക്കിബിനുമെതിരെ കേസ് എടുക്കുമെന്നും ഇവരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുവെന്നും ബംാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന് പറഞ്ഞു. ആരെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമം എനിക്ക് ബാധകമല്ല എന്ന ചിലരുടെ മനോഭാവം അംഗീകരിക്കാനകില്ലെന്നും ഹസന് പറഞ്ഞു. 2009 മുതല്‍ 2011 വരെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്പോണ്‍സറായിരുന്നു ഗ്രാമീണ്‍ ഫോണ്‍.
ഷാക്കിബിന്റെ ക്യാപ്റ്റന്‍സിയെയും അദ്ദേഹം വിമര്‍ശിച്ചു. ഇംഗ്ലണ്ടിനോടും ഓസ്ട്രേലിയയോടും ജയിച്ച ബംഗ്ലാദേശ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനോട് വരെ തോറ്റിരിക്കുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ആളാണെങ്കില്‍ പ്രതിഷേധിക്കാന്‍ ഇറങ്ങില്ലായിരുന്നുവെന്നും ഹസന് പറഞ്ഞു.
പ്രതിഫലം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഷാക്കിബിന്റെ നേതൃത്ത്വത്തിലാണ് താരങ്ങള്‍ ബോര്‍ഡിനെതിരെ സമരം ആരംഭിച്ചത്. സമ്മര്‍ദ്ദത്തിനൊടുവില്‍ പ്രതിഫലം കൂട്ടാമെന്ന് ബോര്‍ഡ് സമ്മതിക്കേണ്ടിവന്നു. ഇതിനെതിരെയുള്ള പ്രതികാര നടപടിയാണ് ഷാക്കിബിനെതിരെയുള്ള നടപടി എന്നാണ് ഇതിന് പിന്നിലുള്ള സൂചന.






