
ദുബായ് : ബംഗ്ലാദേശ് നായകന് ഷാക്കിബ് അല്‍ ഹസന് ഐസിസിയുടെ വിലക്ക്. വാതുവയ്പ്പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താല്‍ക്കാലികമായി രണ്ട് വര്‍ഷത്തെ വിലക്കാണ് താരത്തിന് നല്‍കിയിരിക്കുന്നത്. മൂന്ന് തവണ വാത്വെപ്പുകാര് സമീപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
താരത്തെ എല്ലാ ക്രിക്കറ്റില്‍ നിന്നും ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള മത്സരങ്ങളില്‍ ഷാക്കിബ് കളിക്കാന്‍ ഉണ്ടാകില്ല. ഐസിസി അഴിമതി നിരോധന നിയമത്തിലെ മൂന്ന് വകുപ്പുകള്‍ ലംഘിച്ചതായി ഐസിസി കമ്മീഷന് മുന്നില്‍ ഷാക്കിബ് സമ്മതിച്ചു. 2020 ഒക്ടോബര്‍ 29ന് താരത്തിന് ക്രിക്കറ്റിലേക്ക് തിരികെ എത്താം. ഐസിസി ഓള്‍റൗണ്ടര്‍മാരുടെ റാങ്കില്‍ ഒന്നാം സ്ഥാനത്താണ് താരം.
ഐസിസിയെ വിവരം അറിയിക്കാത്തത് തന്റെ പിഴവെന്ന് ഷാക്കിബ് പറഞ്ഞു. താന്‍ ഇഷ്ട്ടപ്പെടുന്ന ഗെയ്മില്‍ നിന്ന് വിലക്ക് ലഭിക്കുന്നത് ദുഃഖകരമാണെന്ന് ഷാക്കിബ് പ്രതികരിച്ചു.






