
ഫാഷന്‍ പരീക്ഷണങ്ങളില്‍ ഏതറ്റംവരെയും പോകാന്‍ തയാറാണ് നമ്മുടെ ന്യൂജനറേഷന്. വിവാഹങ്ങള്ക്കായാലും അല്ലാതെയും പെണ്‍കുട്ടികള്‍ പുതിയ ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിച്ചുതുടങ്ങി. തലമുടിക്ക് കട്ടി തോന്നിക്കാന്‍ ഹെയര്‍ സ്ട്രെയിറ്റനിംഗും അയണിംഗും ഒക്കെ ചെയ്തിരുന്നിടത്തേക്ക് പുതിയ ട്രെന്ഡുകളെത്തി.
ക്രിംപിങ് ഹെയര്‍ സ്റ്റൈല്‍, ടെക്സ്ചറൈസിങ് ഹെയര്‍ സ്റ്റൈല്‍ ഇവയൊക്കെയാണ് ഇപ്പോള്‍ ട്രെന്ഡായിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ചേരുന്ന ഹെയര്‍ ആക്സസറീസും കൂടിയാകുമ്പോള്‍ വധുവിന് പുതിയൊരു ചന്തം തന്നെ കൈവരും. ക്രിംപിങ് ഹെയര്‍ സ്റ്റൈലും ടെക്സ്ചറൈസിങ് ഹെയര്‍ സ്റ്റൈലും എന്താണെന്ന് അറിയാം...
ക്രിംപിങ് ഹെയര്‍ സ്റ്റൈല്‍
തലമുടിക്ക് നല്ല ഉള്ള് തോന്നിപ്പിക്കാന്‍ സഹായിക്കുന്ന ഹെയര്‍ സ്റ്റൈലാണ് ക്രിംപിങ് ഹെയര്‍ സ്റ്റൈല്‍. ബാക്ക് കോംബിംങ്ങാണ് തലമുടിക്ക് ഉള്ള് തോന്നിപ്പിക്കാന്‍ ഇതുവരെ ചെയ്തുപോന്നിരുന്നത്. എന്നാല്‍ ഈ ഹെയര്‍ സ്റ്റൈല്‍ ചെയ്യാന്‍ മറ്റൊരു രീതിയാണുപയോഗിക്കുന്നത്.
തലമുടി അയണ്‍ ചെയ്യുന്ന ഒരു മെഷീന് തന്നെയാണ് ഇവിടെയും ആവശ്യം. അയണിംഗ് മെഷീനില്‍ ഇതുവരെ ഫ്ളാറ്റ് റോഡ്സാണ് ഉപയോഗിച്ചിരുന്നത് . അതിനുപകരമായി സിഗ്സാഗ് രീതിയിലുള്ള റോഡുകളാണ് ഈ മെഷീനില്‍ ഉപയോഗിക്കുന്നത്. ക്രിംപിങ് ചെയ്തു ഹെയര്‍ സ്പ്രേകൊണ്ട് ഫിക്സ് ചെയ്യണം. ഇതുകൊണ്ട് മുടി അയണ്‍ ചെയ്യുമ്പോള്‍ ചുരുണ്ടിരിക്കുന്ന ഫീലുണ്ടാകും. മുടിക്ക് ഉള്ളും തോന്നും.
തലമുടി അയണ്‍ ചെയ്യുകയും സ്മൂത്തന്‍ ചെയ്യുകയും ഒക്കെ ചെയ്യുന്ന പതിവ് മാറി പകരം വിശേഷാവസരങ്ങളില്‍ തിളങ്ങാന്‍ ഈ ഹെയര്‍ സ്റ്റൈലാണ് ഉപയോഗിക്കുന്നത്. ഹെയര്‍ സ്റ്റൈലില്‍ ഏറ്റവും ഡിമാന്‍ഡിംഗ് ആയിട്ടുള്ളതും ട്രെന്ഡിയായിട്ടുളളതുമായ ടെക്നിക്കാണിത്.
ടെക്സ്ചറൈസിങ് സ്റ്റൈല്‍.
ഈ ഹെയര്‍ സ്റ്റൈലില്‍ സാധാരണ തലമുടി കെട്ടുന്നതുപോലെ തന്നെതോന്നുമെങ്കിലും അതില്‍ തലമുടികൊണ്ടുതന്ന പല ഡിസൈനുകള്‍ ചെയ്യാന്‍ സാധിക്കും.
ഇങ്ങനെ ഡിസൈനുകള്‍ ചെയ്ത ശേഷം താല്‍ക്കാലികമായി നില്ക്കുന്ന നിറങ്ങളുപയോഗിച്ച് കളറുകളും ചെയ്യാന്‍ കഴിയും. ഇന്ത്യന്‍ ഹെയറിലാണ് ഇത്തരം ടെക്സ്ചറുകള്‍ കൊണ്ടുവരാന്‍ സാധിക്കുന്നത്. വിദേശികളെ സംബന്ധിച്ചിടത്തോളം അങ്ങനെ വേണ്ടിവരുന്നില്ല. അവരുടെ തലമുടിയുടെ ഘടന വേറൊന്നാണ്.
ഇതോടൊപ്പംതന്നെ കല്ലുകളും മുത്തുകളും പൂക്കളുംകൊണ്ടുള്ള ധാരാളം ഹെയര്‍ ഡക്രേഷനുകളുണ്ട്.പണ്ടൊക്കെ എത്ര തലമുടിയുണ്ടോ അതൊക്കെ അയണ്‍ ചെയ്തോ ചുരുട്ടിയോ ഒക്കെ ഇട്ടാല്‍ മതി.
ഇപ്പോള്‍ കല്യാണങ്ങള്‍ക്കും റിസപ്ഷനും മറ്റും നീളമുള്ളതും, അറ്റം ചുരുണ്ടതും, മുഴുവനും ചുരുണ്ടതുമൊക്കെയായിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഹെയര്‍ വയ്ക്കുന്നുണ്ട്. അങ്ങനെ തലമുടിയില്‍ പരീക്ഷണങ്ങള്‍ ഏറെയാണ് സൗന്ദര്യത്തിന്റെ പ്രധാന ഘടകം തന്നെയാണ് തലമുടിയും. ഹെയര്‍ സ്റ്റൈലിന് ഒരാളുടെ ലുക്ക് തന്നെ മാറ്റിമറിക്കാന്‍ സാധിക്കുമെന്നാണല്ലോ പറയപ്പെടുന്നത്. നിങ്ങളും ഇക്കാര്യത്തില്‍ അല്‍പ്പം മാറി ചിന്തിച്ചുനോക്കൂ.