
ദുബായ് : വാത്വെപ്പുകാര് സമീപിച്ച വിവരം മറച്ച് വെച്ചതിന് വിലക്ക് ഏര്‍പ്പെട്ട് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസ്സന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് ഐസിസി. 2017 ല്‍ നടന്ന ചാറ്റുകളാണ് ഐസിസി പുറത്ത് വിട്ടിരിക്കുന്നത്. വാത്വെപ്പുകാരന് ദീപക് അഗര്‍വാളുമായുള്ള ചാറ്റാണ് അന്വേഷ്ണ കമ്മിറ്റി പുറത്ത് വിട്ടത്.
2017 ല്‍ നടന്ന ബംഗല്ലാദേശ് പ്രീമിയര്‍ ലീഗിനിടെയാണ് താരത്തിന്റെ നമ്പര്‍ വാതുവെപ്പുകാര്‍ക്ക് ലഭിക്കുന്നത്. ധാക്ക ഡൈനാമൈറ്റ്സ് താരമായിരുന്നു ഷാക്കിബ്. ബിപിഎല്ലിന്റെ വാട്സആപ്പ് ഗ്രൂപ്പിനായി നമ്പര്‍ കൈമാറുകയായിരുന്നു. ഇവിടെ നിന്നാണ് വാത്വെപ്പുകാരന് ദീപക് അഗര്‍വാളിന്റെ കൈയില്‍ എത്തുകയായിരുന്നു.
2017 നവംബറില്‍ ആണ് ദീപക് താരത്തിനോട് ചാറ്റ് ചെയ്യുന്നത്. അതില്‍ ദീപക് നേരിട്ട് കാണാന്‍ പറ്റുമോ എന്നും ഷാക്കിബിനോട് ചോദിച്ചിട്ടുണ്ട്. പിന്നീട് ത്രിരാഷ്ട്ര പരമ്പരയ്ക്ക് വേണ്ടി വിവരങ്ങള്‍ ചോര്‍ത്താന്‍ താരത്തെ സമീപിച്ചത്. ശ്രീലങ്കയും, സിംബാവേയും അടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ണംഗ്ലാദേശ് ടീമില്‍ ഷാക്കിബും ഉള്പ്പെട്ടപ്പോഴകണ് ഈ ചാറ്റിങ്.
ഇതിന് ശേഷം പലതവണ ഷാക്കിബിനെ ഇയാള്‍ വാത്വെപ്പുമായി ബന്ധപ്പെടുന്നുണ്ട്. ഈ ചാറ്റിങ് എല്ലാം 2018 ഏപ്രില്‍ 26 ന് നടന്ന സംഭാഷണങ്ങളാണ്. ഇതില്‍ ചില മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യതിട്ടുണ്ട്. ഇതെല്ലാം ദീപക് അയച്ച മെസ്സേജുകളാണെന്ന് താരം സമ്മതിച്ചു. എന്നാല്‍ ഇതൊന്നും ഐസിസിയെ അറിയിച്ചില്ല. അതുകൊണ്ട് താരം കുരുക്കിലാകുകയും ചെയ്തു.






