
കൊല്‍ക്കത്ത: സ്വര്‍ണ്ണ വായ്പ കിട്ടാന്‍ പശുക്കളുമായി കര്ഷകന്. പശ്ചിമ ബംഗാളിലാണ് കര്ഷകന് പശുക്കളുമായി മുത്തൂറ്റ് ബ്രാഞ്ചിനെ സമീപിച്ചിരിക്കുന്നത്. പശുവിന് പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്റെ പ്രസ്താവനയുടെ ബലത്തിലാണ് കര്ഷകന് സ്വര്ണ്ണപണയത്തിനായി പശുക്കളുമായി എത്തിയത്. ദങ്കുനിയിലെ മുത്തൂറ്റ് ബ്രാഞ്ചിലാണ് സംഭവം.
നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷനായ ദിലീപ് ഘോഷാണ് പ്രസ്താവന നടത്തിയത്. പശുവിന് പാലില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞാണ് താന്‍ എത്തിയതെന്നും, തന്റെ കുടുംബം ഈ പശുക്കളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നിലവില്‍ 20 പശുക്കള്‍ ഉണ്ടെന്നും സ്വര്‍ണ്ണ വായ്പ ലഭിക്കുക ആണെങ്കില്‍ ബിസിനസ് വിലുലപ്പെടുത്താമെന്നും ഇദേഹം പറയുന്നു.
നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുണ്ടെന്നും, അതുകൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളതെന്നും, പശുവിന് പാല് കുടിക്കുന്നത് കൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നതെന്നും ബിജെപി നേതാവ് പറഞ്ഞിരുന്നു. പശ്ചിമ ബംഗാ്ളിലെ ബുര്‍ദ്വാനില്‍ അഷ്ടമി ാഘോഷപരിപാടിയില് കഴിഞ്ഞ ദിവസം ദിലീപ് ഘോഷ് നടത്തിയ പ്രസംഗം വിവാദത്തിനും വഴിവെച്ചിരുന്നു.






