
ന്യുഡല്‍ഹി: ഡല്‍ഹിയിലെ അഭിഭാഷക- പോലീസ് സംഘര്‍ഷത്തില്‍ അഭിഭാഷകരെ വിമര്‍ശിച്ച് സുപ്രീം കോടതി. നവംബര്‍ രണ്ടിനുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെതിരെ പരാതിയുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മനാന് മിശ്ര എഴുന്നേറ്റപ്പോഴായിരുന്നു കോടതിയുടെ വിമശനം. ഒരു കൈ അടിച്ചാല്‍ മാത്രം ശബ്ദം കേള്‍ക്കില്ലെന്നായിരുന്നു കേള്‍ക്കില്ലെന്നായിരുന്നു കോടതിയുടെ മറുപടി. പോലീസ്- അഭിഭാഷക സംഘര്‍ഷത്തില്‍ ഇതാദ്യമായാണ് കോടതി ഒരു പരാമര്‍ശം നടക്കുന്നത്.
ഇരുകൂട്ടരുടെയും പക്ഷത്ത് പ്രശ്നങ്ങളുണ്ട്. ഒരു കൈ അടിച്ചാല്‍ മാത്രം ശബ്ദമുണ്ടാവില്ലെന്ന് ജസ്റ്റീസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റീസ് കെ.എം ജോസഫ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. ചില സമയങ്ങളില്‍ നിശബ്ദതയാണ് ഏറ്റവും നല്ലത്. ഇരുപക്ഷത്തും പ്രശ്നങ്ങളുണ്ട്. കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ഒഡീഷയിലെ അഭിഭാഷകരുടെ സമരം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ബാര്‍ കൗണ്‍സില്‍ ചെയര്മാന് ഈ വിഷയം ഉയര്‍ത്തിയത്.
രണ്ടിന് തിസ് ഹസാരി കോടതി വളപ്പില്‍ പോലീസുകാരും അഭിഭാഷകരും തമ്മിലുണ്ടായ തര്‍ക്കം വലിയ സംഘര്‍ഷമായി മാറുകയും മറ്റ് കോടതികളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു. അഭിഭാഷകരെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ചത്. ഇതിനു വിരുദ്ധമാണ് സുപ്രീം കോടതിയുടെ നിലപാട്.






