
പെര്‍ഫ്യൂം സുഗന്ധം ദീര്‍ഘനേരം നിലനിര്‍ത്താനുള്ള ചില വഴികളിതാ....
കുളിമുറിയിലോ മറ്റ് നനഞ്ഞ സ്ഥലങ്ങളിലോ പെര്‍ഫ്യൂമുകള്‍ വച്ചാല്‍ അവിടത്തെ അന്തരീക്ഷ ആര്‍ദ്രതയും, ചൂടും നമ്മുടെ പെര്‍ഫ്യൂമിന്റെ സുഗന്ധം കുറയ്ക്കും.അതിനാല്‍ വാനിറ്റി ബാഗു പോലുള്ള തണുത്ത, ഉണങ്ങിയ പ്രതലങ്ങളില്‍ ഇവ സൂക്ഷിക്കുക.
മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം പെര്‍ഫ്യൂം സ്പ്രേ ചെയ്യുക. വരണ്ട ചര്‍മത്തെക്കാള്‍ കൂടുതല്‍ സ്പ്രേ നില നില്‍ക്കുന്നത് നനവുള്ള ചര്‍മത്തിലാണ്.
പെര്‍ഫ്യൂം കൈ കൊണ്ട് അമര്‍ത്തി തേച്ചു പിടിപ്പിക്കുന്നത് തെറ്റായ പ്രവണതയാണ്. പെര്‍ഫ്യൂമിന്റെ മുകള്‍ ഭാഗം പെട്ടെന്നു അപ്രത്യക്ഷമാകുകയും സുഗന്ധം കുറയുകയും ചെയ്യും.
ചെവിയുടെ പിന്നില്‍, കഴുത്ത്, കൈ തണ്ട, കാല് മുട്ടിനു പിറകില്‍ എന്നിവിടങ്ങളില്‍ പെര്‍ഫ്യൂം സ്പ്രേ ചെയ്താല്‍ ദിവസം മുഴുവന്‍ സുഗന്ധം നിലനില്ക്കും.






