
നാഗ്പുര്‍ : കഴിഞ്ഞ ദിവസത്തെ അവസാനത്തെയും മൂന്നാമത്തെയും ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ദീപക് ചാഹറിന്റെ തകര്‍പ്പന്‍ ബോളിങ് പ്രകടനത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. 30 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ഹാട്രിക്ക് അടക്കം ആറ് വിക്കറ്റുകളാണ് ദീപക് ചാഹര്‍ സ്വന്തമാക്കിയത്. വെറും 3.2 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങിയാണ് ദീപക് ആറ് വിക്കറ്റ് സ്വന്തമാക്കിയത്. ഇതോടെ രാജ്യന്തര ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന നേട്ടവും സ്വന്തമാക്കി.
എന്നാല്‍ ചാഹറിന്റെ പ്രകടനത്തില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ റെക്കോഡ് പ്രകടനം മുങ്ങിപ്പോയി. ഇന്ത്യക്കായി എപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുസ്വേന്ദ്ര ചാഹലിന്റെ നേട്ടമാണ് അധികമാരും ശ്രദ്ധിക്കാതെ പോയത്. മത്സരത്തില്‍ ബംഗ്ലാ ക്യാപ്റ്റന്‍ മഹ്മദുള്ളയെ പുറത്താക്കിയതോടെ രാജ്യാന്തര ടി20 മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് ചാഹല്‍ സ്വന്തമാക്കിയത്.
34 ാം മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ രാജ്യാന്തര തലത്തില്‍ താരം നാലാം സ്ഥാനത്താണ്. ടി20 ല്‍ 50 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ചാഹല്‍. അശ്വിന്, ബുംറ എന്നിവരാണ് മറ്റ് രണ്ട് താരങ്ങള്‍.
അജാന്ത മെന്‍ഡിസ്(26), ഇമ്രാന് താഹിര്‍ (31), റഷിദ് ഖാന് (31), മുസ്തഫിസുര്‍ റഹ്മാന് (33) എന്നിവരാണ് ചാഹലിന് മുന്നില്‍ ഉള്ളവര്‍.






